വൃക്കകള്‍ തകരാറിലായ കുടുംബനാഥന് സുമനസുകളുടെ സഹായം തേടുന്നു
എടപ്പാള്‍: വൃക്കകള്‍ തകരാറിലായ കുടുംബനാഥന്റെ ജീവന് നിലനിര്‍ത്താന്‍ സുമനാുകളുടെ സഹായം തേടുന്നു. വെള്ളാഞ്ചേരി മേനാത്തുവളപ്പില് പരേതനായ അയ്യപ്പന്റെ മകന് സുരേഷ് ബാബു(43)വിന്റെ കുടുംബമാണ് ചികിത്സയ്ക്കായി കരുണ കാത്തിരിക്കുന്നത്. ഒരു വര്‍ഷമായി വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്.ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുരേഷ് ബാബു കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഇപ്പോള്‍ പണിക്കുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മരുന്നിനും മറ്റുമായി വലിയൊരു സംഖ്യ ചെലവുവരുന്നത് നിര്‍ധന കുടുംബത്തിന് താങ്ങാനാകുന്നില്ല. കുടുംബത്തിലെതന്നെ മറ്റൊരാളില്‍നിന്ന് വൃക്ക സ്വീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചേരാത്തതിനാല്‍ ആ പ്രതീക്ഷ അസ്തമിച്ചു. വൃക്ക ലഭിച്ചാലും ശസ്ത്രക്രിയയ്ക്കും മറ്റുമായി വേണ്ടിവരുന്ന 15 ലക്ഷത്തോളംരൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഈ കുടുംബം. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നാല്‍ തുക 25 ലക്ഷത്തോളമാകും. സുരേഷ് ബാബുവിന്റെ കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചികിത്സാസഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ.പി സുബ്രഹ്മണ്യന് ചെയര്‍മാനും പി. മോഹന്‍ദാസ് കണ്‍വീനറുമാണ്. കുറ്റിപ്പുറം കനറാ ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 3909101005013. ഫോണ്‍: 9447301516.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."