HOME
DETAILS
MAL
ബി.ജെ.പി തീര്‍ത്ത ജാതീയതയുടെ തീയില്‍ സഹാറന്‍പൂര്‍ പുകയുന്നു- കോണ്‍ഗ്രസ്
backup
May 25 2017 | 04:05 AM
ന്യൂഡല്‍ഹി: ബി.ജെ.പി തീര്‍ത്ത ജാതീയതയുടെ തീയാണ് സഹാറന്‍പൂരില്‍ എരിയുന്നതെന്ന് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ മറ്റു പ്രദേങ്ങളിലേക്കു കൂടി ഇത് പടര്‍ന്നു പിടിക്കുമോ എന്നാണ് തങ്ങള്‍ ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. സഹന്‍പൂരിലെ സംഘര്‍ഷാവസ്ഥയുടെ ഉത്തരവാദിത്വം ഭരണകൂടത്തിന് മത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മറ്റൊരി നേതാവ് ഷക്കീല്‍ അഹമദ് പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."