HOME
DETAILS
MAL
ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
July 12 2019 | 12:07 PM
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ചെങ്ങന്നൂര്‍ സ്വദേശി പുത്തന്‍കാവ് മേടയില്‍ കോശി(56) ആണ് വെള്ളിയാഴ്ച ബഹ്റൈനില്‍ നിര്യാതനായത്. പുലര്‍ച്ചെ മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിന് സമീപത്തെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് മനസ്സിലായതോടെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലേക്കെത്തിച്ചെങ്കിലും വഴി മധ്യെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അനു കോശിയും മകള്‍ സ്നേഹയും ബഹ്റൈനിലുണ്ട്. മറ്റൊരു മകന് സഞ്ജു നാട്ടിലാണ്. ബഹ്റൈനില്‍ അല്‍ മുഅയ്യദ് കമ്പനിയില്‍ പ്രോജക്ട് മാനേജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."