പൊലിസ് ഭീഷണിപ്പെടുത്തി; സൈനികന്റെ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു
പുനലൂര്‍: അടൂര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതില്‍ മനംനൊന്ത് സൈനികന്റെ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു.
നഗരസഭയില്‍ തുമ്പോട് വാര്‍ഡില്‍ താമസിക്കുന്ന അനിതകുമാരിയാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ അതിതമായി ഗുളിക കഴിച്ചശേഷം നഗരസഭാ ചെയര്‍മാന്റെ മുറിയില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യാസന്ന നില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ മകന് സൈനിക ഉദ്യോഗസ്ഥനായ ഹരികൃഷ്ണന് നിര്‍മിച്ച വീടിന് നഗരസഭ നമ്പര്‍ നല്‍കാഞ്ഞത് വന്‍ വിവാദത്തിന് കാരണമായിരുന്നു.
തുടര്‍ന്ന് വകുപ്പു മന്ത്രി ഇടപെട്ട് നമ്പര്‍ നല്‍കുകയായിരുന്നു. നമ്പര്‍ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സൈനികന് ഉദ്യേഗസ്ഥയ്ക്കെതിരേ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവരെ അടൂരിലേക്ക് സ്ഥലം മാറ്റി. ഇതിനിടെ ഈ ഉദ്യോഗസ്ഥ ജവാനെതിരേ അടൂര്‍ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സൈനികന്റെ മാതാവിനെ വിളിച്ച് മകനെക്കൊണ്ട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പൊലിസ് ഉദ്യോഗസ്ഥരുടെ നിരന്തര ഭീഷണിയില്‍ മനംനൊന്താണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും അറിയുന്നു. ഭര്‍ത്താവും പിതാവും നഷ്ടഷെട്ട ഇവര്‍ തനിച്ചാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."