HOME
DETAILS

കായംകുളം താപനിലയത്തിലും കായലിലും അനധികൃത മണലൂറ്റ് തകൃതി

  
backup
July 29 2016 | 21:07 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%be%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82


ഹരിപ്പാട്: കായംകുളം താപനിലയത്തിലും കായലിലും നടക്കുന്ന വന്‍തോതിലുള്ള അനധികൃത  മണലൂറ്റിനും വില്‍പ്പനയ്ക്കുമെതിരേ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി. സ്വകാര്യ വ്യക്തികളും പ്രസ്ഥാനങ്ങലും  ചേര്‍ന്ന്  സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ മണലാണ് കടത്തുന്നത്.
കായംകുളം താപനിലയത്തിന്റെ ഉടമസ്ഥതയിലുള്ള 300 ഏക്കറോളം വരുന്ന പഴയ കായല്‍ ഫാമിന്റെ തെക്കേ  ബ്ലോക്കാണ് 10 വര്‍ഷം കൊണ്ട് മണല്‍മാഫിയ ഊറ്റിയെടുത്തത്. ആദ്യം  മണല്‍ മുഴുവന്‍ കടത്തിയ ശേഷം ഇരുപത്  കിലോമീറ്റ ര്‍ ദൈര്‍ഘ്യമുള്ള കരിങ്കല്‍ ചിറയും കടത്തിക്കൊണ്ടു പോയി.  താപനിലയത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കായല്‍ തീരങ്ങളില്‍ ഈ കല്ലുപയോഗിച്ചാണ് സ്വകാര്യ വ്യക്തികള്‍ ചിറകെട്ടിയിരിക്കുന്നത്.
സി.ഐ.എസ്.എഫിന്റെ സുശക്തമായ സുരക്ഷ സംവിധാനവും സ്പീഡ് ബോട്ടടക്കമുള്ള  വാഹന വ്യൂഹവുമുണ്ടായിട്ടും സംസ്ഥന സര്‍ക്കാര്‍ തുച്ഛവിലയ്ക്ക്  നല്‍കിയ കായല്‍ നിലം സംരക്ഷിക്കുന്നതില്‍ താപനിലയം അധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നത്. മണലും കരിങ്കല്ലും കൊള്ളയടിച്ച ശേഷം അവശേഷിച്ച മരങ്ങള്‍വരെ കട്ടിംഗ് മെഷിന്‍ ഉപയോഗിച്ച് മുറിച്ചു കടത്തിയിട്ടും നടപടി ഉണ്ടായില്ല. അനിയന്ത്രിതമായ മണലെടുപ്പു മൂലം കായംകുളം കായല്‍ ഫാമിലുണ്ടായിരുന്ന  കണ്ടല്‍ക്കാടുകള്‍ നാമവശേഷമായതോടെ കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തി വന്ന മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. മിക്കയിനം കായല്‍ മത്സ്യങ്ങളും നാമാവശേഷമായി. കായംകുളം കായലിലെ പ്രസിദ്ധമായ കരിമീനിന്റെ ലഭ്യത കുത്തനേ കുറഞ്ഞു.
സുലഭമായി ലഭിച്ചിരുന്ന പ്രാച്ചി,  കളിയോടന്‍, നെയ്‌ക്കോര, എടേര്‍, പൂളകന്‍, തോട്ടു പള്ളത്തി, കുറുവ പരല്‍ എന്നിവ പേരിനു പോലും ലഭിക്കാതായി. കണ്ടല്‍ക്കാടുകളുടെ  ഭാഗമായിരുന്ന വാളന്‍ കമ്പട്ടി, ചിന്നയില, കരിനൊച്ചി, നാപ്പ, മത്താള്‍, കൈത എന്നിവയും കായല്‍ തീരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി. ഇവയില്‍ പലതും ജനങ്ങള്‍ ഔഷധ സസ്യങ്ങളായി ഉപയോഗിച്ചിരുന്നവയാണ് . താപനിലയത്തിന്റെ ഭാഗമായിരുന്നിടത്തെ മണല്‍ കൊള്ളയേ വെല്ലും വിധം സ്വകാര്യവ്യക്തികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു ഡ്രജറടക്കം ഉപയോഗിച്ച് വലിയ തോതില്‍ മണലൂറ്റി വില്‍പ്പന നടത്തുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാവുകയാണ്.
കള്ളിക്കാട്, ചവറമുക്ക്, വട്ടച്ചാല്‍, വലിയഴീക്കല്‍ പ്രദേശങ്ങളില്‍ സമാന്തര നിയമവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കായംകുളം പൊഴിയില്‍ നിന്ന്  ഒരു വള്ളം മണല്‍ വാരണമെങ്കില്‍ സമീപത്തെ ചിലര്‍ക്ക് 1500 രൂപ നല്‍കണം. കഴിഞ്ഞ രണ്ട് ദശകമായി തുടരുന്ന അനധികൃത പിരിവിലൂടെ സ്വകാര്യ വ്യക്തികള്‍ കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് തട്ടിയെടുക്കുന്നത്. കടല്‍ തീരത്തു നിന്നും വലിയതോതിലാണ് മ ല്‍ കടത്തുന്നത്. പുതിയ പുലിമുട്ടുകളോട്  ചേര്‍ന്ന് അടിയുന്ന മണല്‍ വാരിയെടുക്കുന്നത് തീരസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുകയാണ്. ആറാട്ടുപുഴ പഞ്ചായത്ത് പരിധിയില്‍ കായലിലും കടലോരത്തും നി ബാധം തുടരുന്ന നിയമവിരുദ്ധ  മണല്‍ കടത്തിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.


















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  39 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago