HOME
DETAILS

'പിണറായി സി.പി.എമ്മിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവ്'

  
backup
July 12, 2019 | 6:26 PM

mullapally-against-pinarayi44

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തലയിടാതെ സി.പി.എമ്മിന്റെ അതിദയനീയമായ പരാജയത്തിന് അടിയന്തര പരിഹാരം കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇന്ത്യയിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും. സി.പി.എമ്മിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് അദ്ദേഹം.
കോണ്‍ഗ്രസിനെ നന്നാക്കാനും രക്ഷിക്കാനുമുള്ള പിണറായി വിജയന്റെ ഒറ്റമൂലി കോണ്‍ഗ്രസിന് ആവശ്യമില്ല. ദേശീയരാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരേ ജനാധിപത്യ മതേതരശക്തികളുടെ മുന്നണിക്ക് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ തുടക്കംമുതല്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച നേതാവാണ് പിണറായി.
പശ്ചിമബംഗാളിലും ത്രിപുരയിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും സി.പി.എമ്മിന് ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടി എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് ആത്മാര്‍ഥമായ വിശകലനവും സത്യസന്ധമായ വിലയിരുത്തലുമാണ് സി.പി.എം നടത്തേണ്ടത്. അത്തരമൊരു ശ്രമം സി.പി.എം ഇതുവരെ നടത്തിയിട്ടില്ല.
ബി.ജെ.പിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടും ഇടപെടലും നടത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. ഇക്കാര്യം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. മുങ്ങിത്താഴുന്ന കപ്പലാണ് സി.പി.എം. അതിനെ രക്ഷിക്കാന്‍ പിണറായി വിജയന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago