തിരുവനന്തപുരത്തെന്ത്?
യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്ന് മന്ത്രി കടകംപള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടിങ് കഴിഞ്ഞപ്പോള്‍ അടിയൊഴുക്കില്‍ അടിപതറുമെന്ന ഭീതിയില്‍ മുന്നണികള്‍. ഭരണം നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും പിടിച്ചെടുക്കുമെന്ന് നിലവില്‍ രണ്ടാമതുള്ള ബി.ജെ.പിയും മുന്നേറ്റമുണ്ടാകുമെന്ന് യു.ഡി.എഫും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിച്ചു പറയാനുള്ള ആത്മവിശ്വാസം ആര്‍ക്കുമില്ല.
വോട്ടുകളുടെ അടിയൊഴുക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് എല്‍.ഡി.എഫിനാണ്. നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിഞ്ഞുവെന്ന സി.പി.എം ആരോപണത്തെ പിന്തുണച്ചായിരുന്നു ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രതികരണം. കോര്‍പറേഷനില്‍ 20ലധികം വാര്‍ഡുകളില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയോടെ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഒത്താശയും ഇതിനു പിന്നിലുള്ളതായും മന്ത്രി ആരോപിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. തലസ്ഥാന കോര്‍പറേഷനില്‍ ഭരണത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്താന്‍ അടിയൊഴുക്കു നടന്നുവെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."