HOME
DETAILS

ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക കുറാഞ്ചേരി ദുരന്തബാധിതര്‍ക്ക്

ADVERTISEMENT
  
backup
September 30 2018 | 06:09 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കുമായി ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക സംഭാവന നല്‍കി റിട്ടയേര്‍സ് എസ്.ഐ യുടെ കാരുണ്യ സേവനം.
നെല്ലുവായ് സ്വദേശി തറയില്‍ വര്‍ഗീസ് ആണ് മനുഷ്യ സ്‌നേഹത്തിന്റെ നന്മ നിറഞ്ഞ പ്രതീകമായത്. വടക്കാഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തലപ്പിള്ളി സബ്ട്രഷറിയില്‍ എത്തി ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകക്കുള്ള ചെക്ക് നല്‍കുകയായിരുന്നു. സബ് ട്രഷറി ജീവനക്കാരനായ എ.എം റഷീദീനാണ് ചെക്കു കൈമാറിയത്.
കുറാഞ്ചേരി ദുരന്തത്തില്‍ മരണമടഞ്ഞ 19 പേരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തെക്കുംകര സ്വദേശി ബാലകൃഷ്ണനുമാണ് സഹായം നല്‍കിയത്. പ്രളയ ദുരന്തത്തെ തുടര്‍ന്ന് കുറാഞ്ചേരിയില്‍ നടക്കുന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വപരമായ ഇടപെടല്‍ നടത്തുന്ന തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാറുമായി ആലോചിച്ചാണ് ദുരന്തബാധിതരെ സഹായിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി തലപ്പിള്ളി തഹസില്‍ദാരുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളുടെ പേരു വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും ശേഖരിച്ചു. എല്ലാവരുടേയും അക്കൗണ്ടിലേക്ക് തുല്യമായി പണം നിക്ഷേപിക്കുന്നതിനുള്ള ചെക്ക് സബ് ട്രഷറി ജീവനക്കാരനായ എ.എം റഷീദിനു കൈമാറി. വര്‍ഗീസും ഭാര്യ റിട്ടയേര്‍ഡ് അധ്യാപികയുമായ അന്നയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിരുന്നു.
കൂടാതെ ആലപ്പുഴയിലെ ദുരന്തബാധിതരായ നിരവധി പേര്‍ക്കും സഹായങ്ങള്‍ എത്തിച്ചു. ഭാര്യ അന്ന ടീച്ചര്‍ ദീര്‍ഘകാലമായി ഫിസിയോതെറാപ്പി ചികിത്സയിലാണ്. രോഗം മൂലമുള്ള ദുരിതജീവിതത്തിനിടയിലും ഭര്‍ത്താവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയാണ് അന്ന ടീച്ചര്‍ക്കുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

മുംബൈയില്‍ കനത്തമഴ തുടരുന്നു; 5 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

National
  •a day ago
No Image

'ഗസ്സയുടെ ദുരിതത്തിനുമേല്‍ ഞാന്‍ നിശബ്ദയാവില്ല; വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണം' കമല ഹാരിസിന്റെ പ്രഖ്യാപനം നെതന്യാഹുവിനെതിരായ പ്രതിഷേധം കണ്ട് ഭയന്നിട്ടോ? 

International
  •a day ago
No Image

കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Kerala
  •a day ago
No Image

ക്രിസ്തുമസ് സമ്മാനമൊരുക്കി സലാം എയര്‍

oman
  •a day ago
No Image

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്ന് തുടങ്ങും

Kerala
  •a day ago
No Image

ഡോ. ആഫിയ സിദ്ദീഖിയുടെ മോചനത്തിനായി വീണ്ടും നീക്കം സജീവം

International
  •a day ago
No Image

ദുബൈ കസ്റ്റംസിന്റെ എ.ഐ പ്ലാറ്റ്‌ഫോമിന് തുടക്കം;  ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ

uae
  •a day ago
No Image

'യുദ്ധക്കുറ്റവാളി' 'വംശഹത്യാ അപരാധി' നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പ്ലക്കാര്‍ഡേന്തി യു.എസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ വംശജ റാഷിദ തുലൈബിന്റെ പ്രതിഷേധം

International
  •a day ago
No Image

ദുബൈയില്‍ എസ്.എം.ഇകളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച

uae
  •a day ago
No Image

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാക്കാം

Kerala
  •a day ago
ADVERTISEMENT
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •20 hours ago
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •20 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •20 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •21 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •21 hours ago
No Image

'ഒരു അന്താരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയത് അബദ്ധമെന്ന് മനസ്സിലാക്കാന്‍ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തു' ആര്‍എസ്.എസിനെ പ്രശംസിച്ച് മധ്യപ്രദേശ് ഹൈക്കോടതി

National
  •21 hours ago
No Image

അര്‍ജ്ജുനായി കരയിലും പുഴയിലും തിരച്ചില്‍, ഡ്രോണ്‍ പരിശോധനയും; വെല്ലുവിളിയായി ഇടവിട്ട മഴ, പുഴയിലെ അടിയൊഴുക്ക് 

Kerala
  •21 hours ago
No Image

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി; കേന്ദ്രത്തിനും ഗവര്‍ണറുടെ അഡീ. ചീഫ് സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടിസ്

Kerala
  •a day ago
No Image

തീപിടുത്തത്തില്‍ കടകള്‍ നശിച്ചവരെ ചേര്‍ത്തു പിടിച്ച് ഷാര്‍ജാ ഭരണാധികാരി. തകര്‍ന്ന കടകള്‍ മൂന്നു ദിവസത്തിനകം പുനര്‍നിര്‍മ്മിക്കും ഒപ്പം നഷ്ടപരിഹാരവും

uae
  •a day ago

ADVERTISEMENT