ആരാധനാലയങ്ങളില്‍ കോടതിയോ സര്‍ക്കാരോ ഇടപെടരുത്: സുമംഗല
വടക്കാഞ്ചേരി: ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ ്‌നിരാശാജനകമാണെന്ന് ബാലസാഹിത്യകാരിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുമംഗല സുപ്രഭാതത്തോട് പറഞ്ഞു.
ആരാധനാലയങ്ങളില്‍ കോടതികളും സര്‍ക്കാരും ഇടപെടരുതെന്നാണ് തന്റെ അഭിപ്രായം. ഓരോ ആരാധനാലയങ്ങളിലും വ്യത്യസ്ത ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കുന്നത് മഹത്തായ നമ്മുടെ സംസ്‌കാരത്തെ തന്നെ ബാധിക്കും. രാജ്യത്ത് നിരവധി ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതിയുണ്ട്. ശാസ്താവിനെ തന്നെ തൊഴണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇവിടെയൊക്കെ പോകാം. ശബരിമലയില്‍ തന്നെ പോകണമെന്ന് വാശി പിടിയ്ക്കുന്നത് എന്തിനാണെന്നും സുമംഗല ചോദിച്ചു. ക്ഷേത്രങ്ങള്‍ കാലാകാലങ്ങളായി നമുക്ക് കൈമാറി കിട്ടിയതാണ്. അതു കൊണ്ടു തന്നെ ആചാര അനുഷ്ഠാനങ്ങള്‍ മാറ്റി മറിയ്ക്കാന്‍ നമുക്ക് അര്‍ഹതയോ അവകാശമോ ഇല്ല. ആറ്റുകാലില്‍ പൊങ്കാല അര്‍പ്പിയ്ക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അവകാശം. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. അവിടെ പുരുഷന്മാര്‍ക്കും പൊങ്കാല അര്‍പ്പിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അതും അംഗീകരിച്ച് കൊടുക്കേണ്ടി വരുമെന്നും സുമംഗല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."