ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ നിലമ്പൂരിലെ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തു
നിലമ്പൂര്‍: നിലമ്പൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിവിധ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭയുടെ ആരോഗ്യവിഭാഗം ഇന്നലെ രാവിലെ ആറരമുതല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.
പല്ലാരാസ് റസ്റ്റോറന്റ്, വനിതാ ഹോട്ടല്‍ കരിമ്പുഴ, റെയ്ദാന്‍ റസ്റ്റോറന്റ് നിലമ്പൂര്‍, പാരീസ് ഹോട്ടല്‍ നിലമ്പൂര്‍, ഹോട്ടല്‍ ടോസി കരിമ്പുഴ, വിരാഡപുരി നിലമ്പൂര്‍, വീട്ടിലെ വിരുന്ന് നാടന്‍ ഭഷണശാല കരിമ്പുഴ, ഐസ്വേള്ഡ് റസ്റ്റോറന്റ് കരിമ്പുഴ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.
തലേ ദിവസത്തെ ചോറ്, ബീഫ്, ബീഫ് ചില്ലിക്ക് വേണ്ടി തയാറാക്കിയ ഇറച്ചി, കോഴിയിറച്ചി പൊരിച്ചത്, കോഴി പച്ചയിറച്ചി, മീന്‍കറി, ദിവസങ്ങളായി പുഴുങ്ങി വച്ചിരിക്കുന്ന കിഴങ്ങ്, സ്ഥിരമായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്ന എണ്ണ തുടങ്ങിയവയാണ് പ്രധാനമായും പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ നിന്ന് കഴിഞ്ഞ ദിവസം അനധികൃതമായി വില്പന നടത്താന്‍ കൊണ്ടുപോകുകയായിരുന്ന 37 കിലോഗ്രാം പ്ലാസ്റ്റിക് ഖാദര്‍ഖാന്‍ എന്നയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ പല്ലാരാസ് ഹോട്ടലില്‍ നിന്ന് 25 കിലോയോഗം പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുകുന്ദന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ്.ഷജി, കെ.അഭിലാഷ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. എല്ലാ ഹോട്ടലുകള്‍ക്കും സംഘം നോട്ടിസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."