HOME
DETAILS

അഭ്യൂഹങ്ങള്‍ക്ക് വിട: മരണ കാരണം നിപായല്ല

  
backup
September 30 2018 | 06:09 AM

%e0%b4%85%e0%b4%ad%e0%b5%8d%e0%b4%af%e0%b5%82%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%ae%e0%b4%b0

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ നിന്ന് മരിച്ചയാള്‍ക്ക് നിപായല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണകാരണം എച്ച് 1 എന്‍ 1 പോസിറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടെ രാവിലെ മുതല്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
കഴിഞ്ഞ ദിവസമാണ് മേപ്പയ്യൂര്‍ സ്വദേശി പനി ബാധിച്ച് മരിച്ചത്. കൂടാതെ മരിച്ചയാളുടെ വീട്ടിലെ രണ്ട് പേര്‍ക്കും പനി ബാധിച്ചതോടെയാണ് നിപായാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ മെഡിക്കല്‍ കോളജിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പനി ബാധിച്ചവരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. മരിച്ചയാളുടെ വീട്ടിലെ പനി ബാധിച്ച രണ്ടു പേരുടെയും മരിച്ചയാളുടെയും സാമ്പിളുകള്‍ രോഗകാരണം കണ്ടെത്താന്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എച് 1 എന്‍1 ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago