ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിനെതിരേ മുന്നറിയിപ്പുമായി യു.എസും ബ്രിട്ടനും
ലണ്ടന്‍/വാഷിങ്ടണ്‍: ഫൈസര്‍-ബയോടെകിന്റെ കൊവിഡ് 19 പ്രതിരോധ വാക്‌സിനെതിരേ മുന്നറിയിപ്പുമായി യു.എസും ബ്രിട്ടനും. ലോകത്ത് ആദ്യമായി വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയ ബ്രിട്ടന്‍ അലര്‍ജിയുള്ളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി ബാധിച്ചതായി
യു.എസ് എഫ്.ഡി.എ എറിയിച്ചു.
മുഖത്തെ പേശികള്‍ താല്‍ക്കാലികമായി തളര്‍ന്നുപോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. സാധാരണ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് ബെല്‍സ് പാല്‍സി ബാധിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ നയന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനെടുത്ത ശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ഇരുവരും നേരത്തെ ലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. തുടര്‍ന്ന് രൂക്ഷമായ അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍ ബയോണ്‍ടെക് കൊവിഡ് വാക്‌സിന്‍
സ്വീകരിക്കരുതെന്ന് ബ്രിട്ടിഷ് ആരോഗ്യവകുപ്പ് ധികൃതര്‍ നിര്‍ദേശിച്ചു.
അലര്‍ജിയുള്ളവര്‍ക്ക് വാകിസിന്റെ രണ്ടാമത്തെ ഡോസ് നല്‍കില്ലെന്നും മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ് റഗുലേറ്ററി ഏജന്‍സി മേധാവി ജൂണ്‍ റെയിനെ അറിയിച്ചു.
വാക്‌സിന്‍ സ്വീകരിച്ച രണ്ട് എന്‍.എച്ച്.എസ് ജോലിക്കാര്‍ക്കാണ് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. പുതിയ വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വീകരിക്കാറുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് മുന്‍പ് അലര്‍ജി റിപ്പോര്‍ട്ട് ചെയ്തവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
്‌ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന് ആദ്യ അംഗീകാരംനല്‍കിയത് ദ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എം.എച്ച്.ആര്‍.എ അറിയിച്ചു. ഫൈസറും ബയോണ്‍ടെക്കും അന്വേഷണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുഘട്ട പരീക്ഷണങ്ങളിലും അലര്‍ജിയുണ്ടായിട്ടുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ഫൈസര്‍ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് ബ്രിട്ടണില്‍ കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."