'ജനങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമുണ്ടാവുന്നതു കൊണ്ടാണ് ജനാധിപത്യം അവര്‍ക്ക് മടുപ്പിക്കുന്നതാവുന്നത്'- ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെതില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടാവുകയും ജനങ്ങള്‍ ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാന്‍ തയ്യാറാവുകും ചെയ്യുന്നതിനാലാണ് ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബി.ജെ.പിക്ക് തോന്നുന്നത് - മൊയ്ത്ര ട്വീറ്റ് ചെയ്തു.
Too much of democracy says @BJP-appointee CEO of Niti Aayog
— Mahua Moitra (@MahuaMoitra) December 9, 2020
Yes democracy does get a bit tiresome when people have an opinion different from yours and are willing to actually stand by it
ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലായതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ പ്രസ്താവന. ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചൈനയുമായി മത്സരിക്കാന്‍ ഇന്ത്യക്കാവുകയുള്ളൂവെന്നും കാന്ത് അവകാശപ്പെട്ടിരുന്നു.
അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസിയും രംഗത്തെത്തിയിരുന്നു.
പ്രശ്‌നം ജനാധിപത്യത്തിനല്ല ബി.ജെ.പിക്കാണെന്നാണ് അമിതാഭ് കാന്തിന്റെ പ്രസ്താവനയ്ക്ക് ഉവൈസി മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."