ഇടുക്കി ജില്ല സമ്പൂര്‍ണ്ണ ഒ.ഡി.എഫ് നേട്ടത്തിലേക്ക്
തൊടുപുഴ: ഇടുക്കി ജില്ലയെ സമ്പൂര്‍ണ്ണ തുറസ്സായ മലമൂത്ര വിസ്സര്‍ജ്ജന രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളെയും വിവിധ വകുപ്പുകളേയും ഏകോപിപ്പിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ജില്ലയിലെ ഒ.ഡി.എഫ് സ്ഥിതി പരിശോധിച്ച് വിലയിരുത്തുന്നതിനും വരും വര്‍ഷങ്ങളില്‍ ഒ.ഡി.എഫ് സ്ഥിതി നിലനിര്‍ത്തുന്നത് ഉറപ്പാക്കാനും ജില്ലാ തലത്തില്‍ ഒരു ടീമിനെ രൂപീകരിക്കുന്നുണ്ട്.
ഗ്രാമ പഞ്ചായത്തുകളുടെ ഒ.ഡി.എഫ് നിലവാരം പരിശോധിക്കുന്നതിന് അടുത്ത പഞ്ചായത്തിലെ വി.ഇ.ഒ, എന്‍.ജി.ഒ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല ടീമും രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒന്ന് എന്ന രീതിയില്‍ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ടീമുമാണ് ഒ.ഡി.എഫ് നിലവാരം പരിശോധിക്കുന്നത്. ടീമില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.
യുണിസെഫിന്റെ സഹായത്തോടെ ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്.ഇ.യു,എഫിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
പരിശീലനത്തില്‍ ഗ്രാമവികസന വകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയം ഭരണ വകുപ്പ്, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."