ഹരിത കേരളം; ഒന്നര ലക്ഷം തൈകള്‍ വിതരണം ചെയ്യും
മലപ്പുറം: എന്റെ മരം നമ്മുടെ മരം എന്ന പേരില്‍ സ്കൂളുകളില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷം തൈകള്‍ വിതരണം ചെയ്യും.
സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ ജില്ലയിലെ മുണ്ടുപറമ്പ്, നിലമ്പൂര്‍ നഴ്സറികളില്‍ നിന്നും ആവശ്യമായ തൈകള്‍ ജൂണ്‍ ഒന്നു മുതല്‍ നാലുവരെയുള്ള തിയതികളില്‍ ഏറ്റുവാങ്ങണം.
ജൂണ്‍ അഞ്ചിന് എല്ലാ സ്കൂളുകളിലും പരിസ്ഥിതി ദിനം ആചരിക്കാനും ഒരു കുട്ടി ഒരു മരം എന്ന രീതിയില്‍ വൃക്ഷ തൈകള്‍ നട്ട് പരിചരിക്കുന്നതിനും ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി സുധാകരന്, ഡി.ഡി.ഇ സഫറുല്ല, റയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി അബ്ദുല്‍ സമദ്, വിജയഭേരി എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ നാസര്‍, കോ-ഓഡിനേറ്റര്‍ ടി സലീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."