സഊദിയിൽ ഫൈസർ കൊവിഡ് വാക്സിൻ വിതരണത്തിന് അംഗീകാരം
റിയാദ്: സഊദിയിൽ ഫൈസർ കൊവിഡ് വാക്സിൻ വിതരണത്തിന് അംഗീകാരം. സഊദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. ഇതോടെ രാജ്യത്ത് ഫൈസർ കൊവിഡ് വാക്സിൻ വിതരണം ചെയ്യും. നവംബർ 24ന് ഇത് സംബന്ധിച്ച അപേക്ഷ കമ്പനി സഊദി ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയിരുന്നു. ഇതനുസരിച്ചാണ് അനുമതി നൽകിയത്. ഇതോടെ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സാധിക്കും.
രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്ത് കോവിഡ് വാക്സിൻ ലഭ്യമാകുന്ന രാജ്യങ്ങളിൽ ആദ്യ രാജ്യങ്ങളിൽ ഒന്നായിരിക്കും സഊദിയെന്ന് നേരത്തെ തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
പതിനാറു വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമാണ് കൊറോണ വാക്‌സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."