HOME
DETAILS

ഒരു രാജ്യത്തെയും തങ്ങളുടെ പരമാധികാര പരിധിയില്‍ കടക്കാന്‍ അനുവദിക്കില്ല: യു.എന്നില്‍ സഊദി

  
backup
September 30 2018 | 08:09 AM

41665162565511-2

റിയാദ്: ഒരു രാജ്യത്തെയും തങ്ങളുടെ അധികാര പരിധിയിലേക്ക് കൈകടത്താന്‍ അനുവദിക്കില്ലെന്ന് സഊദി. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇക്കാര്യം തുറന്നടിച്ചത്. രാജ്യത്തിന്റെ ചുവന്ന അതിര്‍ത്തിവിട്ടു കടന്നുള്ള കളി ഏതു രാജ്യത്തിന്റെ ഭാഗത്ത് നിന്നായാലും അനുവദിക്കില്ലെന്നും ആഭ്യന്തര കാര്യങ്ങളില്‍ സഊദിക്ക് അതിന്റേതായ നടപടികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗീകരിക്കാന്‍ പറ്റാത്ത തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് അറബ് രാജ്യങ്ങളെ ഖത്തറിനെതിരെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സഊദി അറേബ്യയും സഖ്യകക്ഷികളും ഭീകരവാദത്തെ ചെറുക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഖത്തര്‍ ബഹിഷ്‌കരണം. ഇറാനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയെ അസ്ഥിരപ്പെടുത്തുന്നത് തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഇറാനെ നേരിടുന്നതിന് അമേരിക്ക തുടരുന്ന നയത്തെ സഊദി അനുകൂലിക്കുന്നു. ഭീകരതയെ നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് സഊദി ആഹ്വാനം ചെയ്യുന്നു. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരണമെങ്കില്‍ ഇറാനെ പ്രതിരോധിച്ചേ മതിയാകൂ. മേഖലയിലെ ഇറാനിലെ ആക്രമണാത്മക പെരുമാറ്റം എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും ലംഘനമാണ്.

ഫലസ്തീന്‍ വിഷയത്തിലും സഊദിയുടെ നിലപാടുകള്‍ യു.എന്നില്‍ വ്യക്തമാക്കി. സഊദി അറേബ്യക്കും ഇസ്‌ലാമിക ലോകത്തിനും നിര്‍ണായകമായാണ് പലസ്തീന്‍ പ്രശ്‌നം നിലനില്‍ക്കുന്നത്. കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വതന്ത്ര ഒരു ഫലസ്തീന്‍ രാഷ്ട്രം അവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിബിയയിലെ നിയമാനുസൃത ഭരണത്തോടൊപ്പമാണ് സഊദി നിലകൊള്ളുന്നത്. സാഖൈറാത്ത് ഉടമ്പടി നടപ്പാക്കുന്നതിനാണ് സഊദി അനുകൂലിക്കുന്നത്. ലിബിയന്‍ ഐക്യം നിലനിര്‍ത്താനും പ്രതിസന്ധി പരിഹരിക്കാനും യുഎന്‍ പ്രതിനിധി ഗസ്സാന്‍ സലാമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍സ് സഊദി പൂര്‍ണമായി പിന്തുണക്കുന്നു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ പരിഹാരമാണ് ലക്ഷ്യം.

യമനില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ഔദ്യോഗിക സര്‍ക്കാരിനെ സഹായിക്കുകയുമാണ് സഊദിയുടെ ലക്ഷ്യം. യമന് സഊദിയുടെ ഭാഗത്ത് നിന്നും 13 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായമാണ് ഇതിനകം നല്‍കിയത്. ഇവിടെയുള്ള വിമതവിഭാഗമായ ഹൂതികള്‍ സഊദിക്കെതിരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളാണ് നടത്തുന്നത്. ഇതിനകം 199 ബാലിസ്റ്റിക് മിസൈലുകളാണ് സഊദിക്കെതിരെ ഇവര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago