എല്‍.ഐ.സിയുടെ 90,000 കോടി നഷ്ടത്തിലുള്ള ധനകാര്യ കമ്പനിക്ക് കൊടുത്തു; പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍, ബാങ്ക് തട്ടിപ്പുകള്‍ക്കു പിന്നാലെയാണ് എല്‍.ഐ.സിയുടെ പണം മറിച്ചുനല്‍കിയെന്ന ആരോപണമുന്നയിക്കുന്നത്.
ഐ.എല്‍ ആന്റ് എഫ്.എസ് (ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫിനാന്‍സിങ് ആന്റ് ലീസിങ് സര്‍വിസ് ലിമിറ്റഡ്) എന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ധനകാര്യ സ്ഥാപനത്തിനായി എല്‍.ഐ.സിയില്‍ നിന്ന് 90,000 കോടി രൂപ നല്‍കിയെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ പണമാണ് അനധികൃതമായി മോദി ഈ സ്ഥാപനത്തിന് കാമാറിയതെന്ന് രാഹുല്‍ ആരോപിച്ചു.
നിരവധി ക്രമക്കേടുകള്‍ ഐ.എല്‍ ആന്റ് എഫ്.എസിനെതിരേ ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് അനധികൃതമായിട്ടാണ് പണം കൈമാറിയതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ഇഷ്ടക്കാരായ കമ്പനിയെ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് എല്‍.ഐ.സിയില്‍ നിന്ന് പണം കൈമാറിയത്. എല്‍.ഐ.സിക്ക് ഷെയര്‍ ഉണ്ടെങ്കിലും ഏറെക്കുറെ പരമാധികാരത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ.എല്‍ ആന്റ് എഫ്.എസ്. എന്നാല്‍ ഈ സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഐ.എല്‍.ഐസിയെകൂടി പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പണം പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."