ബൂത്തിലെത്തി പുതു ജനാധിപത്യ പിറവിക്കൊരോട്ട്; ആശുപത്രിയിലെത്തി പെണ്‍കുഞ്ഞിന് ജന്മവും നല്‍കി
ആലത്തൂര്‍: വോട്ടു ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയിലായ സൗമ്യയ്ക്ക് വോട്ടിങ് ദിനത്തില്‍ സന്തോഷത്തിന്റെ പെണ്‍പുഞ്ചിരി. വോട്ടും ചെയ്തു, ആശുപത്രിയിലെത്തി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത ഇരട്ട സന്തോഷത്തിലാണ് ഇവര്‍.
കാവശ്ശേരി ആനമാറി നൊച്ചിപറമ്പ് ജയദേവന്റെ ഭാര്യ സൗമ്യയാണ് ആശങ്ക മാറ്റിവെച്ച് വോട്ടു ചെയ്യാനെത്തി മടങ്ങും വഴി ആശുപത്രിയിലെത്തി പ്രസവിച്ചത്. ഡോക്ടര്‍മാര്‍ ഇന്നായിരുന്നു പ്രസവ തിയതി പറഞ്ഞിരുന്നത്.
അതുകൊണ്ട് തന്നെ ഇന്നലെ വോട്ടുചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു. വോട്ടു ചെയ്യണമെന്ന ആഗ്രഹത്തില്‍ കാലത്ത് 10 മണിയ്ക്ക് തന്ന കിഴക്കഞ്ചേരി എളവംപാടത്തെ വീട്ടില്‍ നിന്ന് കാവശ്ശേരി ഇരട്ടക്കുളത്തേക്ക് വാഹനത്തില്‍ വരുകയായിരുന്നു.
വരുന്ന വഴി പ്രസവവേദന തുടങ്ങിയെങ്കിലും കാവശ്ശേരി പത്താം വാര്‍ഡിലെ ഇരട്ടക്കുളം എ.കെ.വി.എം.എല്‍.പി.സ്‌കൂളിലെ ബൂത്തില്‍ കയറി വോട്ടു രേഖപ്പെടുത്തുകയായിരുന്നു. വോട്ടുരേഖപ്പെടുത്തി കഴിഞ്ഞ് വേദന കൂടിയതോടെ ആലത്തൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."