HOME
DETAILS

ഖാസി വധം: സി.ബി.ഐ ഇരുട്ട്‌കൊണ്ട് ഓട്ടയടക്കുന്നു

  
backup
September 30 2018 | 18:09 PM

khasi-murder-cbi-stand-spm-today-articles

ഒടുവില്‍ ശങ്കിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. സി.ബി.ഐ വീണ്ടും സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം കൊലപാതകമല്ലത്രെ. ആത്മഹത്യാ പ്രേരണയും ഇല്ല. പിന്നെയോ , വയോവൃദ്ധനായ ആ സാത്വിക മുസ്‌ലിം പണ്ഡിതന്‍ സ്വന്തം ഇഷ്ടത്താലെ കടലില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന്.

എന്തിന്? അതവര്‍ക്കറിയില്ല. ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ എന്തെങ്കിലും തെളിവ് അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഇല്ല. ഒരു തെളിവും ഹാജരാക്കാന്‍ രണ്ട് അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന് പറയും. അത് അദ്ദേഹത്തിന് കലശലായ മുട്ടുവേദനയെ തുടര്‍ന്നു വിഷാദ രോഗം പിടികൂടിയിരുന്നുവത്രെ!
മുട്ടുവേദനയുണ്ടായിരുന്നുവെന്നത് ശരി. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആര്‍ക്കും ഉണ്ടാകാവുന്ന വേദന. അതിന്റെ പേരില്‍ നിസ്‌കരിക്കുമ്പോള്‍ ഇരിക്കേണ്ടി വന്നിരുന്നുവെന്ന തൊഴിച്ചാല്‍, നടക്കാന്‍ അല്‍പം പ്രയാസപ്പെട്ടിരുന്നുവെന്നത് മാറ്റി വെച്ചാല്‍ എന്തെങ്കിലും നീരസമോ വല്ലായ്മയോ അദ്ദേഹം പ്രകടിപ്പിച്ചതായി മരണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇടപഴകിയ ആരും പറയുന്നില്ല. പിന്നെ ഈ കലശലായ വിഷാദ രോഗവിവരം അവര്‍ക്ക് എവിടുന്നു കിട്ടി? അത് കൊലപാതകമാണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് അവര്‍ ഊഹിച്ചെടുത്തു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പറഞ്ഞത് പോലെ കൊലയാളികളെ കണ്ടെത്താനായില്ലെങ്കില്‍ പിന്നെ സംഭവം ആത്മഹത്യ തന്നെ! എത്ര ലാഘവബുദ്ധിയോടെയാണിവര്‍ വിഷയത്തെ കാണുന്നത്!
മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ഗുരുതരമായ കരള്‍രോഗം ബാധിച്ചിരുന്നു. അതിന്റെ പേരില്‍ മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയും ശസ്ത്രക്രിയയും നടന്നിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റൊരു മേജര്‍ ഓപ്പറേഷന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. പക്ഷെ, അത് വിജയകരമാകാനുള്ള സാധ്യത വിരളമായിരുന്നു. അത് കൊണ്ട് ഓപ്പറേഷന്‍ വേണ്ടെന്ന് അദ്ദേഹം തന്നെ തീരുമാനിക്കുകയായിരുന്നു. മക്കള്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല.
എന്നാല്‍ അതിന് ശേഷമുള്ള കാലത്തും അദ്ദേഹം കര്‍മനിരതനും എല്ലാ മേഖലകളിലും പതിവ് പോലെ സജീവവുമായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസി എന്ന നിലയിലും സമസ്തയുടെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റ്എന്ന നിലയ്ക്കുമൊക്കെയുള്ള ഉത്തരവാദിത്തങ്ങളില്‍ യാതൊരു വീഴ്ചയുമുണ്ടായില്ല. ഒരു കര്‍മവേദിയില്‍ നിന്നും ആ മഹാന്‍ ഒഴിഞ്ഞു നിന്നില്ല.
കൂടാതെ 'മംഗലാപുരം ഖാസിമാര്‍', 'ബുര്‍ദ പരിഭാഷ', 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റേയും' എന്നീ മൂന്ന് പുസ്തകങ്ങള്‍ രോഗം പിടിപെട്ട ശേഷം മരണത്തിന് ഇടയിലുള്ള ഏതാനും മാസങ്ങളില്‍ എഴുതിത്തീര്‍ത്തതാണ്.
മരണത്തിന്റെ തലേ ദിവസം വൈകുന്നേരം റബീഉല്‍ അവ്വല്‍ മാസപ്പിറവിക്ക് സാധ്യതയുള്ള സന്ധ്യയായിരുന്നു. അതിനാല്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കാന്‍ അദ്ദേഹം പ്രസിഡന്റായ മഹല്ല് സെക്രട്ടറിയെ വിളിച്ചു ഏര്‍പ്പാട് ചെയ്തത് ആ സെക്രട്ടറി ഇപ്പോഴും ഓര്‍ക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം വരുന്ന റബീഉല്‍ അവ്വല്‍ ആഘോഷ പരിപാടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. നടപടികള്‍ സ്വീകരിക്കുന്നു. മരിക്കുന്നതിന് ഒന്ന് രണ്ട് മാസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച ഈ ലേഖകനുമായി പല പൊതു വിഷയങ്ങളും സംസാരിക്കുന്നു.


അസുഖം ഒരു വിഷയമായി എടുക്കാത്ത വിധമായിരുന്നു ആ സംസാരവും ചിന്തകളും. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും ഏകസ്വരത്തില്‍ സാക്ഷ്യപ്പെടുത്താന്‍ ഇടയുള്ളതാണിക്കാര്യം. ഇതൊന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യക്കെതിരായ തെളിവാകുന്നില്ല.
ഒന്നാമത്തെ സി.ബി.ഐ റിപ്പോര്‍ട്ടു തള്ളിക്കൊണ്ടു 2016ല്‍ എറണാകുളം സി.ജെ.എം കോടതി ജഡ്ജി ഈ വിഷയം പ്രത്യേകം മന:ശാസ്ത്ര അപഗ്രഥനം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ വേളയില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടില്ലെന്നാണ് ബന്ധുക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നത്.
മറ്റൊന്ന് ആത്മഹത്യക്കെതിരായുള്ള പൊതുനിലപാടാണ്. ലോകതലത്തില്‍ തന്നെ ആത്മഹത്യാ നിരക്ക് ഏറ്റവും കുറഞ്ഞ വിഭാഗമാണ് മുസ്ലിംകള്‍. അവരില്‍ തന്നെ പണ്ഡിതരില്‍ നിന്ന് ഇത്തരമൊരു നീക്കം അത്യപൂര്‍വമാണ്. ഖാസിയാണെങ്കില്‍ സാധാരണ പണ്ഡിതനും അല്ല. നൂറു കണക്കിന് ശിഷ്യര്‍ക്ക് ഉന്നത ജീവിത മൂല്യങ്ങളുടെ മഹിത മാതൃകയായി ജീവിച്ച മഹാന്‍. നൂറില്‍പ്പരം മഹല്ലുകളിലെ ഖാസിയെന്ന നിലയില്‍ അവിടത്തുകാരുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് മതപരവും പ്രായോഗികവുമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചു കൊണ്ട് അവരുടെയെല്ലാം അത്താണിയായി പതിറ്റാണ്ടുകള്‍ ജീവിച്ച ഖാസി .
ഇനി ഇതൊക്കെയായാലും അദ്ദേഹം അങ്ങനെ ചെയ്തു എന്നാണ് സി.ബി.ഐ ഭാഷ്യമെങ്കില്‍ എന്തിന് എന്നതിന് യുക്തവും സ്വീകാര്യവുമായ കാരണങ്ങള്‍ നിരത്താനെങ്കിലും അവര്‍ തയ്യാറാകണം. കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കാത്ത വിഷാദ രോഗം പോലുള്ള കല്‍പ്പിത കഥകള്‍ ഒരു കാരണമാക്കി അവതരിപ്പിച്ചാല്‍ അന്വേഷണ സംഘത്തിന്റെ ഉള്ള വിശ്വാസ്യതയും ചോര്‍ന്നു പോകുമെന്നല്ലാതെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അത് മതിയാവില്ല.
എന്റെ കഥ; വിദ്യാഭ്യാസത്തിന്റേയും എന്ന പുസ്തകത്തില്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം എഴുതിയ വരികള്‍ മാത്രം മതി തന്റെ മനസിന്റെ വിശുദ്ധിയും നിലപാടിന്റെ ഔന്നത്യവും മനസിലാക്കാന്‍. പ്രസ്തുത പുസ്തകം പേജ് 36 ല്‍ ആറാം അധ്യായം അവസാനിക്കുന്നതിങ്ങനെയാണ്:
'മറ്റൊരു കാര്യം ഇത്രത്തോളം ആയെങ്കിലും എന്റെ വ്യക്തിപരവും കുടുംബ പരവുമായ ഉത്തരവാദിത്തങ്ങള്‍ (ഉദാ: വീട് നിര്‍മിക്കല്‍, കുട്ടികളെ പരിപാലിക്കല്‍, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍, അവരെ വിവാഹം കഴിച്ചു കൊടുക്കല്‍ തുടങ്ങിയവയെല്ലാം) മുറപോലെ നടത്തിയിട്ടുമുണ്ട്.
അതിന് വേണ്ടി അന്യസഹായം തേടുകയോ ആരെയെങ്കിലും സമീപിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നത് എന്റെ മനസില്‍ എപ്പോഴും ആശ്വാസത്തിന്റെ കുളിര്‍മ നല്‍കുമായിരുന്നു. അത്തരം ഉത്തരവാദിത്തങ്ങളെല്ലാം തീരുകയും എല്ലാ കുട്ടികളെയും വിവാഹം കഴിച്ചു കൊടുത്തു കഴിഞ്ഞുവെന്നുള്ളതും അതിലേറെ ആശ്വാസമായി. ഇനിയിപ്പോള്‍ വിദ്യാഭ്യാസ രംഗത്തും 'ഖളാഇ' ന്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതിയില്‍ തന്നെ അല്ലാഹു വിന്റെ 'വിളിയും കാത്തു നില്‍പ്പാണ്. അവന്റെ പൊരുത്തത്തിലേക്ക് തിരിച്ചു പോകുവാന്‍ അവന്‍ തൗഫീഖ് നല്‍കട്ടെ '


എത്ര കൃത്യവും അര്‍ഥപൂര്‍ണവുമായ കാഴ്ചപ്പാട് ! സാധാരണ പണ്ഡിതര്‍ക്കിടയില്‍ വലിയ അനൗചിത്യം കാണാത്ത പരസഹായം സ്വീകരിക്കല്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ആത്മാഭിമാനത്തിന്റെ ഉദാത്ത ഭാവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരപൂര്‍വവ്യക്തിത്വം, മരണത്തെ സ്രഷ്ടാവിന്റെ സവിധത്തിലേക്കുള്ള തിരിച്ചു പോക്കായി മാത്രം കാണുന്ന ഒരു സാത്വികന്‍,
അത് അവന്റെ പൊരുത്തത്തിലേക്കായിരിക്കണമെന്ന് ജീവിതം കൊണ്ടും അക്ഷരം കൊണ്ടും സംശയാതീതമായി കുറിച്ചിട്ട ആ ആദര്‍ശ ധീരന്‍, ജീവിതത്തെപ്പറ്റി ഒരു കാഴ്ചപ്പാടുമില്ലാത്ത ഭീരുക്കള്‍ നടത്തുന്ന എടുത്തു ചാട്ടം മാത്രമായ ആത്മഹത്യയില്‍ വെറുതേ അഭയം പ്രാപിച്ചുവെന്ന് കുറിച്ചിട്ട് റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ അത് വിശ്വസിച്ച് അടങ്ങിയിരിക്കാന്‍ ഉസ്താദിനെ നേരില്‍ ബോധ്യപ്പെട്ട പതിനായിരങ്ങളുടെ തലച്ചോറുകള്‍ സി.ബി.ഐ ഓഫിസില്‍ പണയം വച്ചിട്ടില്ല. ഇവിടെ പോരാട്ടം അവസാനിക്കുന്നില്ല. പ്രക്ഷോഭകര്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല. സമസ്തയുടെ സമുന്നത നേതാവായിരുന്ന ഒരപൂര്‍വവ്യക്തിയിലേക്ക് ചേര്‍ത്തു പിടിച്ചു ആത്മഹത്യക്ക് മാന്യതയും സ്വീകാര്യതയും നേടിക്കൊടുക്കാനുള്ള സി.ബി.ഐ ശ്രമം പൊതു സമൂഹം വകവച്ചു കൊടുക്കാന്‍ പോകുന്നില്ല.
ഈ ദുരാരോപണത്തിന്റെ ദുരന്തഫലത്തെ പറ്റി സമസ്ത നേതാക്കളും ബോധവാന്‍മാരാണ്. വരും നാളുകള്‍ അവരുടെ പോരാട്ടങ്ങള്‍ക്ക് കൂടി കേരളം വേദിയാകേണ്ടി വന്നാല്‍ അന്വേഷണ രംഗത്തെ അനാസ്ഥയും ഉദാസീനതയുമാണ് അവരെ അതിലേക്ക് വലിച്ചിഴച്ചതെന്ന് പൊതുസമൂഹം വിലയിരുത്തുക തന്നെ ചെയ്യും. കുത്തിനിറച്ച് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇതിന്റെ ഭാഗമായിട്ട് വേണം കാണാന്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  27 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago