ആറു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
നിരക്ക് ഉയരുന്നത് വയനാട്, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍,
കാസര്‍കോട് ജില്ലകളില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചത്തേക്കാള് കൂടുകയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. വയനാട്, തൃശൂര്‍, മലപ്പുറം,പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറ് വരെയുള്ള കണക്ക് അനുസരിച്ച് മലപ്പുറത്ത് 17 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നവംബര്‍ 23 മുതല്‍ 29 വരെ ഇത് 15.8 ആയിരുന്നു രേഖപ്പെടുത്തിയത്. വയനാട് ജില്ലയില്‍ ഒടുവില്‍ 12.5 ആണ് രേഖപ്പെടുത്തിയത്. നവംബര്‍ 23 മുതല്‍ 29 വരെ ഇത് 10.7 ഉം അതിനു മുന്‍പുള്ള ആഴ്ചയില്‍ അതിലും കുറവുമായിരുന്നു. തൃശൂര്‍ ജില്ലയില്‍ 10.3 ആണ് ഒടുവില്‍ രേഖപ്പെടുത്തിയത്. നേരത്തേ 9.7 ആയിരുന്നു. പത്തനംതിട്ടയില്‍ ഒടുവില്‍ ഏഴാണ് രേഖപ്പെടുത്തിയത്. നവംബര്‍ 23 മുതല്‍ 29 വരെ ഇത് 6.3 ആയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറ് വരെ രേഖപ്പെടുത്തിയ് 8.8 ആണ്. നേരത്തേ ഇത് 8.4 ആയിരുന്നു. കാസര്‍കോട് 6.3 ആണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. നേരത്തേ 5.8 ആയിരുന്നു. അതേസമയം തിരുവനന്തപുരം (6.8), ആലപ്പുഴ (9.2), എറണാകുളം(8.2), ഇടുക്കി(8.5), കൊല്ലം(7.5), കോട്ടയം(10.5), കോഴിക്കോട്(11.4), പാലക്കാട് (9.7) ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണെന്നും ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നൂറു പേരില്‍ പരിശോധന നടത്തുമ്പോള്‍ എത്ര പേരില്‍ രോഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."