ജലഗതാഗത സാധ്യത: ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: മലബാറിലെ ജലഗതാഗത സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മലബാറിലെ ജലഗതാഗത സാധ്യതകളെക്കുറിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ജലഗതാഗതത്തിന് അനിയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂര്‍-കോഴിക്കോട് ദേശീയ ജലപാത സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതു യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഹൈസ്പീഡ് പാസഞ്ചര്‍ ബോട്ട് സര്‍വിസുള്‍പ്പെടെ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കൊല്ലത്തു നിന്ന് ആലപ്പുഴ വരെയും എറണാകുളത്തു നിന്ന് കോഴിക്കോട് വരെയും ബോട്ട് സര്‍വിസ് ആരംഭിക്കാനായാല്‍ കേരളത്തിന്റെ ഗതാഗത രംഗത്ത് വലിയമാറ്റമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി പ്രസിഡന്റ് പി. ഗംഗാധരന്‍ അധ്യക്ഷനായി. ചേംബര്‍ സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍ മന്ത്രിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഡോ. കെ. മൊയ്തു, എം. മുസമ്മില്‍, ഷാജി, ക്യാപ്റ്റന്‍ ഹരിദാസന്‍, ഫൈസല്‍ പള്ളിക്കണ്ടി, സുബൈര്‍ കൊളക്കാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."