കോളജ് അധികൃതര്‍ അലംഭാവം കാട്ടി
കത്തിക്കുത്ത് പൊലിസിനെ അറിയിച്ചത് പുറത്തുള്ളവര്‍
തിരുവനന്തപുരം: കാംപസിനുള്ളില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയിട്ടും വിവരം പൊലിസിനെ അറിയിക്കാതെ കോളജ് അധികൃതര്‍.
യൂനിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം പൊലിസിനെ അറിയിക്കുന്നതില്‍ ഗുരുതര അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജിന് പുറത്തുണ്ടായിരുന്ന ചിലര്‍ പറഞ്ഞാണ് വിവരം പൊലിസ് അറിഞ്ഞത്. ഇതുസംബന്ധിച്ച സ്പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.
വ്യാഴാഴ്ച കോളജ് കാന്റീനില്‍ ഇരുന്ന് പാട്ടുപാടിയതിന് അഖിലിനെയും കൂട്ടുകാരെയും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്.
വെള്ളിയാഴ്ച രാവിലെ പത്തോടെ കാംപസിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈര്ഖാനെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് അഖിലിന് കുത്തേറ്റത്.
ഒന്നര മണിക്കൂറോളം ക്യാംപസിനെ മുഴുവന്‍ ഭീതിയിലാക്കുംവിധം സംഘര്‍ഷം അരങ്ങേറിയിട്ടും കോളജ് അധികൃതര്‍ പൊലിസിനെ വിവരമറിയിച്ചില്ല. കോളജിന് സമീപമുള്ള കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൃത്യസമയത്ത് വിവരമറിയിച്ചിരുന്നെങ്കില്‍ കത്തിക്കുത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. അതിനിടെ, കന്റോണ്‍മെന്റ് എസ്.ഐയും സംഘവും പതിവ് പട്രോളിങ്ങിനായി കോളജിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷം നടക്കുകയാണെന്ന് കോളജിന് പുറത്തുണ്ടായിരുന്നവര്‍ അറിയിച്ചത്. തുടര്‍ന്ന് പൊലിസ് കോളജിലെത്തിയപ്പോഴേക്കും അഖിലിന് കുത്തേറ്റിരുന്നു.
പൊലിസാണ് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായപ്പോള്‍ കോളജില്‍ ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും പൊലിസ് ഇക്കാര്യം യു.ജി.സിയെ അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."