നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി; ഉദ്ഘാടനം ഈ മാസം അവസാനം
കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി. ത്രീഡി തിയേറ്റര്‍, ശീതീകരിച്ച ഹാള്‍, കുട്ടികള്‍ക്കുള്ള കളിമുറി, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലോഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള നെഫര്‍റ്റിറ്റിയ്ക്ക് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഒന്നര വര്‍ഷമെടുത്താണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കെ.എസ്.ഐ.എന്‍.സി ഡയരക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍ സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നായ ഈജിപ്തിനെയാണ്. മുന്‍ കെ.എസ്.ഐ.എന്‍.സി ചെയര്‍മാനും ഇപ്പോള്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിന്റെ നിര്‍ദേശാനുസരണമാണ് ഈ കപ്പല്‍ നിര്‍മിച്ചതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്കുമാത്രമല്ല, മീറ്റിംഗുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കും ആതിഥ്യമരുളാന്‍ നെഫര്‍റ്റിറ്റിക്ക് കഴിയും. നെഫര്‍റ്റിറ്റിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ നടക്കും. കപ്പലിന് ക്രൂസ് മാനേജരെ നിയമിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരു ജോലി കേരളത്തില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ആറ് മണിക്കൂര്‍ പുറംകടലിലൂടെയുള്ള യാത്രയാണ് നെഫര്‍റ്റിറ്റി ഒരുക്കുന്നത്. കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ ഉള്ളില്‍ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സഹകരണത്തില്‍ കസ്റ്റംസ് ജെട്ടിയ്ക്ക് സമീപമുള്ള സ്ഥലത്താകും നെഫര്‍റ്റിറ്റിയുടെ ബെര്‍ത്ത് ഉണ്ടാകുക.
സൗരോര്‍ജ പാനലുകളുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന, ശ്രീലങ്കയില്‍ നിര്‍മാണത്തിലിരിക്കുന്ന സൗരോര്‍ജ്ജ കപ്പല്‍ കോഴിക്കോട് കടപ്പുറത്ത് ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."