ലോക പുകയില വിരുദ്ധ ദിനം വയനാട് റണ്‍ മാരത്തണ്‍ മീനങ്ങാടിയില്‍
സുല്‍ത്താന്‍ ബത്തേരി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ്, ജില്ലാ അത്‌ലറ്റിക് ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന റണ്‍ മാരത്തണ്‍ ജൂണ്‍ 4 ന് രാവിലെ 8.30-ന് മീനങ്ങാടി പിബിഎം ആശുപത്രി പരിസരത്ത് നിന്ന് കൂട്ടയോട്ടത്തോടെ തുടക്കം കുറിക്കും.
ഇതോടൊപ്പം മീനങ്ങാടി ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്ന് പുരുഷ-വനിത മിനി മാരത്തണ്‍ ഓട്ട മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പൊലിസ് ചീഫ് രാജ്പാല്‍ മീണ ഫ്‌ളാഗ് ഓഫ് ചെയ്യും. മിനി മാരത്തണ്‍ പുരുഷന്‍മാര്‍ക്ക് 10 കി.മി ദൂരവും, വനിതകള്‍ക്ക് അഞ്ച് കി.മി ദൂരവുമാണ് ഓടേണ്ടത്.
സുല്‍ത്താന്‍ ബത്തേരി സന്തോഷ് ജങ്ഷന് സമീപമുള്ള വില്‍ട്ടന്‍ ഹോട്ടലിന് മുന്‍ വശത്ത് പ്രത്യേകം മാര്‍ക്ക് ചെയ്ത സ്ഥലത്താണ് ഫിനിഷിങ് പോയന്റ്.
പുരുഷ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപ കാഷ് അവാര്‍ഡും, ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. വനിതാ വിഭാഗത്തില്‍ 3000, 2000,1000 രൂപയും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
മുഴുവന്‍ ദൂരവും ഓടുന്ന എല്ലാവര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ പെയിന്റിങ് മല്‍സരം നടത്തും.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സമ്മേളനത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."