HOME
DETAILS
MAL
വഞ്ചിനാടും ഇന്റര്‍സിറ്റിയും അമൃതയും ഈ മാസം മുതല്‍
backup
December 12 2020 | 03:12 AM
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണിന് മുന്‍പുള്ള അവസ്ഥയിലേക്ക് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി റെയില്‍വേ. ഈ മാസം എട്ടു ട്രെയിനുകള്‍ കൂടി സര്‍വിസ് പുനരാരംഭിക്കും. ഇതോടെ നേരത്തെ സംസ്ഥാനത്തു സര്‍വിസ് നടത്തിയിരുന്നവയില്‍ 60 ശതമാനം എക്സ്പ്രസ് ട്രെയിനുകളും റെയില്‍വേ പുനഃസ്ഥാപിച്ചു.
എട്ടു ട്രെയിനുകളുടെ കൂടി സമയക്രമം വ്യക്തമാക്കി പുതിയ ടൈംടേബിള്‍ റെയില്‍വേ പുറത്തിറക്കി. കൊച്ചുവേളി -ഇന്‍ഡോര്‍ സ്പെഷല്‍ 12 മുതല്‍ 26 വരെയും മടക്കട്രെയിന്‍ 14 മുതല്‍ 28 വരെയും സര്‍വിസ് നടത്തും. എറണാകുളം-ഓഖ സ്പെഷല്‍ 11 മുതല്‍ 30 വരെയും മടക്ക ട്രെയിന്‍ 14 മുതല്‍ ജനുവരി രണ്ട് വരെയും സര്‍വിസ് നടത്തും. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് 11നും മടക്ക സര്‍വിസ് 12നും ആരംഭിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 14 മുതലും മടക്ക ട്രെയിന്‍ 16നും സര്‍വിസ് തുടങ്ങും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ഇരുദിശയിലും 15നും തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് 16നും മടക്ക ട്രെയിന്‍ 19നും സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി 15നും മടക്ക ട്രെയിന്‍ 16നും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് 23നും മടക്ക ട്രെയിന്‍ 24നും സര്‍വിസ് ആരംഭിക്കും. അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ നല്കുന്ന കാര്യത്തില്‍ ദക്ഷിണ റെയില്‍വേ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റു മേഖലകളിലേക്കു പോകുന്ന ട്രെയിനുകള്‍ അധിക നിരക്ക് ഈടാക്കുന്ന ഫെസ്റ്റിവല്‍ സ്പെഷലുകളായാണു പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലകള്‍ക്കുള്ളില്‍ സര്‍വിസ് നടത്തുന്ന സ്പെഷല്‍ ട്രെയിനുകള്‍ക്കു സാധാരണ നിരക്കായിരിക്കും ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."