HOME
DETAILS
MAL
കാര്‍ഷിക നിയമം കേരളത്തെയും ബാധിക്കും: മനീഷ് ശ്രീവാസ്തവ
backup
December 12 2020 | 03:12 AM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തേയും ബാധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ ഖേദ് മസ്ദൂര്‍ സംഘടന്‍ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി മനീഷ് ശ്രീവാസ്തവ. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ഇവിടെ കാര്‍ഷികവിളകള്‍ ശേഖരിക്കുന്നത്. പുതിയ നിയമത്തിലൂടെ ഈ അവകാശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു കീഴിലാകും.
കര്‍ഷകരുടെ മാത്രം പ്രശ്‌നമായി കാണാതെ സാധരണക്കാരുടെ പ്രക്ഷോഭമായി കേരളത്തിലും സമരം ഉയര്‍ത്തിക്കൊണ്ടുവരണം.
അവകാശങ്ങള്‍ക്കുവേണ്ടി കര്‍ഷകര്‍ നടത്തുന്ന ഇതിഹാസ പോരാട്ടത്തെ നക്‌സല്‍, തീവ്രവാദി സംഘടനകളുടെ സമരമായി വരുത്തി തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തിനെതിരെയും കേന്ദ്രം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ കര്‍ഷകസമരം പൊതുജന പ്രക്ഷോഭമായി രാജ്യത്തെങ്ങും മാറിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് ജനങ്ങള്‍ തെളിയിക്കും. സമരത്തില്‍ പഞ്ചാബിലും ഹരിയാനയിലും ഉള്ള കര്‍ഷകര്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. സമരത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്നും വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടുരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."