HOME
DETAILS
MAL
സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇ.ഡി
backup
December 12 2020 | 03:12 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചു.
ഇരുവരെയും മൂന്നു ദിവസങ്ങളിലായി ഇവരെ പാര്‍പ്പിച്ചിട്ടുള്ള ജയിലുകളില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസിന് നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉന്നതരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയെ അറിയിച്ചത്.
അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."