HOME
DETAILS
MAL
റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധം: സ്വപ്നയുടെ അഭിഭാഷകന്
backup
December 12 2020 | 03:12 AM
തിരുവനന്തപുരം: ജയിലില്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് സ്വപ്നയുടെ അഭിഭാഷകന് സൂരജ് ടി ഇലഞ്ഞിക്കല്‍. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി സ്വപ്നയെ കൂടി കേട്ട ശേഷമാണ് കോടതി സുരക്ഷാഉത്തരവ് നല്‍കിയത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ജയിലില്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയത്.
ജയില്‍ ഡി.ഐ.ജി പറയും പോലെ താന്‍ എഴുതിക്കൊണ്ടുചെന്ന പരാതിയില്‍ സ്വപ്ന ഒപ്പിടുകയായിരുന്നില്ല. കോടതിക്ക് നല്കിയ മൊഴിക്ക് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന് മൊഴി കൊടുക്കുന്നത് നിയമപരമായി നില നില്‍ക്കില്ലെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."