ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി എസ്.എസ് ഷിനുവിന്റെ ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടത്തിന് പന്ത്രണ്ട് വയസ്
വി.പി മുഹമ്മദ് അലി
പട്ടാമ്പി: ജില്ലകള്‍തോറും ഓടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടത്തുന്ന എസ്.എസ് ഷിനുവി(34)ന്റെ ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടത്തിന് പന്ത്രണ്ട് വയസ്സ്്. 2008 ഡിസംബര്‍ പതിനഞ്ച്മുതലാണ് ഷിനു ഓടിതുടങ്ങിയത്. അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ആശുപത്രിയില്‍ കഴിയുന്ന നിര്‍ധനരയ രോഗികളുടെഓപ്പറേഷനുകള്‍ക്കും തുക കണ്ടത്തി നല്‍കുന്ന ഷിനുവിന്റെ പ്രവര്‍ത്തനം ഓരോ ജില്ലകളിലുള്ളവര്‍ക്കും മനപാഠമാണ്. മന്ത്രിമാര്‍ മുതല്‍ ഹൈക്കോടതി വക്കീല്‍മാര്‍ വരെ ഷിനുവിന്റെ ജീവന്‍രക്ഷാമാരത്തോണിന് പ്രോത്സാഹനം നല്‍കി വരുന്നു.
പ്രളയക്കെടുതിക്ക് ശേഷം മുന്നൂറ് അപേക്ഷകള്‍ വന്നതോടെയാണ് കാസര്‍കോട്്് മുതല്‍ തിരുവനന്തപുരം വരെ മാരത്തോണ്‍ ഓട്ടത്തിന് പന്ത്രണ്ടാം വര്‍ഷവും തയ്യാറായത്. അര്‍ഹരായവര്‍ക്ക് മാത്രം സഹായം എത്തിക്കുക എന്ന ദൗത്യത്തിന് സുമനസ്സരായ ആളുകള്‍ നല്‍കുന്ന പണം ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കൈമാറിയാണ് ഷിനു നിര്‍ധനര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും അത്താണിയാകുന്നത്. കാന്‍സര്‍ ബാധിച്ച 24 ഓളം കുട്ടികള്‍ക്ക് ഇതിനകം ഓട്ടത്തിനിടക്ക്്് സംഘാടകര്‍ക്ക്് കൈമാറിയ ഭീമമായ തുക സഹായം നല്‍കിയിട്ടുണ്ടെന്ന് ഷിനു വ്യക്തമാക്കി.
146 ല്‍ അധികം നിര്‍ധന കുടുംബങ്ങള്‍ക്കും ജാതി മത രാഷ്ട്രീയ വകഭേദമില്ലാതെ സഹായം ചെയ്ത് വരുന്ന ഷിനു കഴിഞ്ഞദിവസമാണ് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ ഓടി പട്ടാമ്പി ടൗണിലെത്തിയത്. പതിനാല് ജില്ലകളിലായി മാരത്തോണ്‍ ഓട്ടത്തെ പ്രോത്സാഹിപ്പിച്ചും സഹായം നല്‍കിയും കാരുണ്യപ്രവര്‍ത്തനത്തിന് പങ്കാളികളാകുന്ന ഒരു കൂട്ടം സൗഹൃദങ്ങളുടെ കരുത്താണ് സമൂഹത്തിന് വേണ്ടി തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് എസ്.എസ് ഷിനു പറയാതെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."