HOME
DETAILS
MAL
സീറ്റ് വിഭജനത്തില്‍ എന്‍.സി.പിക്ക് വേണ്ട പരിഗണന ലഭിച്ചില്ല: പ്രതികരിച്ച് മാണി സി കാപ്പന്
backup
December 12 2020 | 07:12 AM
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ എന്‍.സി.പിക്ക് സംസ്ഥാനത്ത് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മാണി സി കാപ്പന്. എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്നും കടുത്ത അവഗണന നേരിട്ടുവെന്നും മാണി പറഞ്ഞു.
പാലായില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഒന്‍പത് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ലീഡ് ചെയ്തതാണ്. അതില്‍ രണ്ട് സീറ്റാണ് തന്നത്. ശക്തമായ പ്രതിഷേധമുണ്ട്. സംസ്ഥാനത്തുടനീളം കഴിഞ്ഞതവണ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ 165 സീറ്റാണ് തന്നത്. എല്‍ഡിഎഫില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. ഇടതുപക്ഷത്തിനൊപ്പമാണ് ജനവികാരമെന്ന് വിശ്വസിക്കുന്നതായും മാണി സി. കാപ്പന് പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."