20 ലക്ഷം കോടിയുടെ കൊവിഡ് സാമ്പത്തിക പാക്കേജ്; കേന്ദ്രം ചെലവഴിച്ചത് 10 ശതമാനത്തില്‍ താഴെ
മുംബൈ: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കാര്യമായി ഉപയോഗിച്ചില്ലെന്ന് വിവരാവകാശ രേഖ. ലോക്ക്ഡൗണില്‍ തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി അന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പാക്കേജില്‍ നിന്ന് പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരാകാശ രേഖകള്‍ പറയുന്നത്.
കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. വലിയ തട്ടിപ്പായിരുന്നു എന്ന് ജനങ്ങള്‍ പറയുന്ന അവസ്ഥയാണ്. ഇതുവരെ പദ്ധതിയില്‍ നിന്ന് എത്ര തുക അനുവദിച്ചു എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് പുനെയില്‍ നിന്നുള്ള വ്യവസായി പ്രഫുല്‍ സര്‍ദയാണ് വിവകരാവകാശ രേഖ പ്രകാരം അപേക്ഷ നല്‍കിയത്. ഓരോ വകുപ്പില്‍ നിന്ന് അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തുകയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടത്.
പാക്കേജിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ അനുവദിച്ചു എന്നാണ് ധനമന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. അതായത് 130 കോടി ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് എട്ട് രൂപ വെച്ചാണ് ലഭിക്കുക. ഇത് വലിയ ചതിയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ വായ്പ തിരിച്ചടയ്‌ക്കേണ്ടതായിരുന്നു.
പദ്ധതി പ്രഖ്യാപിച്ച് എട്ട് മാസം പിന്നിടുമ്പോഴും ആകെ മൂന്ന് ലക്ഷം കോടി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 17 ലക്ഷം കോടി രൂപ എവിടെയെന്നും പ്രഫുല്‍ സര്‍ദ ചോദിക്കുന്നു. ഇസിഎല്‍ജിഎസ് വഴി ഏറ്റവുമധികം തുക വായ്പയെടുത്തിരിക്കുന്നത് മഹാരാഷ്ട്രയാണ്. 14,364.30 കോടി രൂപയാണ് മഹാരാഷ്ട്ര വായ്പയെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. 12,445.48 കോടി രൂപയാണ് തമിഴ്‌നാട് വായ്പയെടുത്തിരിക്കുന്നത്. ഗുജറാത്ത് 12,005.92 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് 8,907.38 കോടിയും രാജസ്ഥാന്‍ 7,490.01 കോടി രൂപയും കര്‍ണാടക 7,249.99 കോടിയും വായ്പയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."