HOME
DETAILS
MAL
പ്ലാസ്റ്റിക്ക് നിരോധനം: പയ്യന്നൂരില്‍ ഇന്ന് ഉച്ചവരെ വ്യാപാരി ഹര്‍ത്താല്‍
backup
May 25 2017 | 21:05 PM
പയ്യന്നൂര്‍: വ്യാപാരികള്‍ക്ക് ദ്രോഹകരമായ രീതിയില്‍ നഗരത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നാരോപിച്ച് വ്യാപാരികള്‍ ഇന്ന് പയ്യന്നൂര്‍ ടൗണില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കും. അശാസ്ത്രീയമായ രീതിയില്‍ പ്ലാസ്റ്റിക്ക് നിരോധിച്ച് വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫിസിലേക്ക് പ്രകടനം നടത്തും. അമ്പത് മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പയ്യന്നൂരില്‍ ഇതും നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ മാവേലി, തൃവേണി സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."