HOME
DETAILS
MAL
സഊദിയിൽ ചികിത്സയിലായിരുന്ന മലയാളി ബാലന് മരിച്ചു
backup
December 12 2020 | 14:12 PM
ജിദ്ദ: ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി ബാലൻ സഊദിയിലെ ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കാരാടൻ ഫവാസ്-നസീബ സ്വാഗതമാട് ദമ്പതികളുടെ മകൻ ഫസ്തിഖ് ഇലാൻ (9) ആണ് ജിദ്ദയിൽ മരണപ്പെട്ടത്. ഫാത്തിമ നസ്ലി (2) ഏക സഹോദരിയാണ്. ജന്മനാലുള്ള രോഗ പ്രതിരോധശേഷി കുറവ് കാരണം ഒരാഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു.
കുഹ്നെ നാഗൽ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയാണ് പിതാവ് കാരാടൻ ഫവാസ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."