നാലു പതിറ്റാണ്ട് പിന്നിടുന്ന ഗുരുവിന് ആദരവുമായി പൂര്‍വ വിദ്യാര്‍ഥികള്‍
കക്കട്ടില്‍: അധ്യാപന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ഗുരുവിന് ആദരവുമായി ഇരുപത് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ ശിഷ്യന്മാര് എത്തി. കല്ലാച്ചിയിലെ ശ്രീ ദ്രോണാചാര്യ കോളജ് പ്രിന്സിപ്പാല് കക്കട്ടിലെ എം.കെ വിനോദനെയാണ് പൂര്‍വ വിദ്യാര്‍ഥികള്‍ ആദരിച്ചത്.
നാദാപുരം മേഖലയിലെ ആദ്യകാല സമാന്തര കോളജില്‍ ഒന്നാണ് ശ്രീദ്രോണാചാര്യ കോളജ്. ഇംഗ്ലീഷ് അധ്യാപകനായി കോളജില്‍ എത്തിയ അദ്ദേഹം 38 കൊല്ലത്തിലേറെയായി കോളജിന്റെ പ്രിന്സിപ്പാല് കൂടിയാണ്. ഇക്കാലയളവില്‍ ഇവിടെ നിന്ന് പ്രിഡിഗ്രി, ഡിഗ്രി, കോഴ്സുകള്‍ പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്.
ഉന്നത വിജയം നേടിയവര്‍ക്ക് പോലും റഗുലര്‍ കോളജ് പഠനം അപ്രാപ്യമായി ഘട്ടത്തില്‍ ഫീസ് അടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഫീസിളവ് നല്‍കിയും, അര്‍ഹരായവര്‍ക്ക് തികച്ചും സൗജന്യമായും പഠന സൗകര്യമൊരുക്കി സാമൂഹ്യ പ്രതിബദ്ധത കാണിക്കാനും അദ്ദേഹം തയാറായിരുന്നതായി പൂര്‍വ വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകര്‍, വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍വകുപ്പുകളിലെ ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ,കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, വിദേശത്തെയും, സ്വദേശത്തെയും വന്‍കിട ചെറുകിട കമ്പനി ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇദ്ദേഹത്തിന്റെ ശിഷ്യന്മാര് ജോലിക്കാരായുണ്ട്. 1996 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ് ആദരവ് ഒരുക്കിയത്. അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷനായി. ബിന്ദു മധു ഉപഹാരം നല്കി. ഗിരീഷ് കുറ്റ്യാടി, രവീന്ദ്രന് എ.പി., ഷീജിത്ത് വി.പി.,അശോക് കുമാര്‍ പി.ടി, ബിന്ദു മോള്, നിഷ മനോജ്, സറീന, മനോജ്.വി .പി ,കെ ആര് ബിജു, ബിജു കണ്ണങ്കാട്, വിജയകുമാര്‍, സുരേഷ് ബാബു മാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."