അധ്യാപകരില്ലാതെ മലയോരത്തെ സ്‌കൂളുകള്‍
ആലക്കോട്: ഓണപരീക്ഷ അടുത്തിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മലയോര മേഖലയിലെ നിരവധി സ്‌കൂളുകള്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മലയോരത്തെ പല സ്‌കൂളുകളിലും അധ്യാപക ഒഴിവ് നികത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. 540 കുട്ടികള്‍ പഠിക്കുന്ന മണക്കടവ് ശ്രീപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനധ്യാപിക ഉള്‍പ്പെടെ 23 പേര്‍ വേണ്ടിടത്ത് 13 പേര്‍ മാത്രമാണ് ഉള്ളത്. കണക്ക്, ബയോളജി, ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ പത്തോളം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ പി.ടി.എ നിയമിച്ച അധ്യാപകര്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പഠനം മുടങ്ങാതെ കൊണ്ടുപോകുന്നത്. പുതിയ പാഠ്യപദ്ധതിയുമായി യാതൊരു പരിശീലനവും ലഭിക്കാത്തവരാണ് ഈ അധ്യാപകര്‍ എന്നതും കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ വര്‍ഷം വരെ ഇത്തരത്തില്‍ നിയമനം നടത്തുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നെങ്കിലും പുതിയ അധ്യയന വര്‍ഷം മുതല്‍ അതും ലഭിക്കുന്നില്ല. എ.ഇ.ഒ, ഡി.ഡി.ഇ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."