കാറില്‍ കുഞ്ഞ് കുടുങ്ങി; പരിഭ്രാന്തി പരത്തി മണിക്കൂറുകള്‍
പയ്യന്നൂര്‍: അബദ്ധത്തില്‍ കാറില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു കൊടക്കാട് വെള്ളച്ചാല്‍ സ്വദേശിയായ മാതൃപിതാവ്. കാര്‍ പാര്‍ക്ക് ചെയ്തു ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങുമ്പോള്‍ വണ്ടിയുടെ താക്കോല്‍ മറന്നുപോവുകയും ഡോര്‍ ലോക്കാക്കി ഇറങ്ങുകയും ചെയ്തു. പിന്‍സീറ്റിലായിരുന്ന കുഞ്ഞ് ഇതോടെ കാറിനകത്തായി. ഇദ്ദേഹത്തിന്റെ പരിഭ്രാന്തി കണ്ട് സമീപത്തുള്ളവര്‍ തടിച്ചുകൂടിയെങ്കിലും നിസഹായരായിരുന്നു. വിവരമറിയിച്ച് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരം പരിശ്രമിച്ചെങ്കിലും കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. അതിനിടെ കുഞ്ഞ് കരയാനും തുടങ്ങി. പിന്നീട് കാര്‍ ഷോറൂമില്‍ നിന്നു ജീവനക്കാരനെത്തി ലോക്ക് തുറന്ന ശേഷമാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."