HOME
DETAILS

നാടിനു വേണ്ടി പോരാടിയ ധീര രക്തസാക്ഷിയുടെ കഥ

  
backup
December 13, 2020 | 4:05 AM

abdullah-anchachavadi-13-dec-2020

 


ചരിത്ര പഠനമെന്നത് ഭൂതകാലത്തിന്റെ പഠനമല്ല. മറിച്ച്, ഭൂത കാലത്തെക്കുറിച്ചുള്ള വര്‍ത്തമാനകാല അന്വേഷണമാണ്'. ചരിത്രകാരന്‍ ജിയോഫ്രി റുഡോള്‍ഫ് ഏല്‍ട്ടന്റേതാണ് ഈ വാക്കുകള്‍. ചരിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്തിന് നേരിടാനുള്ള പ്രശ്‌നമായി അവശേഷിക്കുന്നു. കുരുടന്‍ ആനയെ വിലയിരുത്തിയ പോലെ പതിരായിപ്പോയ കെട്ടുകഥകളുടെ സമാഹാരങ്ങള്‍ ചരിത്രഗവേഷണം എന്ന വ്യാജ വിലാസത്തില്‍ ധാരാളം പുറത്തിറങ്ങുന്ന കാലമാണിത്. സൂക്ഷ്മാന്വേഷണം ഇനിയും ആവശ്യമുള്ള, പുതിയ തലമുറ ജാഗ്രതയോടെ മാത്രം അഭിമുഖീകരിക്കേണ്ട ചില സമസ്യകളും വ്യക്തിത്വങ്ങളുമുണ്ട് ചരിത്രത്തില്‍. അങ്ങനെയൊരു വിഷയത്തില്‍ അര്‍ഥവത്തായി ഇടപെടാന്‍ ശ്രമിക്കുകയാണ് ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'എന്ന പുതിയ പുസ്തകത്തിലൂടെ യുവ എഴുത്തുകാരന്‍ ഷെരീഫ് സാഗര്‍.


ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു മലബാര്‍ സമരം. ബ്രിട്ടീഷ് സാമ്രാജ്യത്വവും സവര്‍ണ ജന്മിത്വവും ഞെരിച്ചമര്‍ത്തിയ മലബാര്‍ തീരത്തെ മണ്ണിന്റെ മണമുള്ള ദേശസ്‌നേഹികള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രം. സ്വാതന്ത്ര്യസമര ഗോദയില്‍ അന്ത്യശ്വാസം വരെ നിലയുറപ്പിച്ച ഈ സമരത്തിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കുഞ്ഞഹമ്മദ് ഹാജിയെ സ്പര്‍ശിക്കുന്ന ചരിത്രാഖ്യാനങ്ങള്‍ മലയാളത്തില്‍ ധാരാളമുണ്ട്. ദുര്‍വ്യാഖ്യാനങ്ങളാലും അര്‍ധസത്യങ്ങളാലും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അധിക രചനകളും. എന്നാല്‍ ഈ പുസ്തകത്തില്‍ തെളിവുകളെ മുന്‍വിധികള്‍ കൂടാതെ നിര്‍ഭയമായി സമീപിക്കാന്‍ ഷെരീഫ് സാഗര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചരിത്രത്തെ ചരിത്രം കൊണ്ടു തന്നെ വിചാരണ ചെയ്യുകയാണ് ഷെരീഫ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കാനുള്ള സദുദ്യമം.


ഒന്‍പത് അധ്യായങ്ങളിലൂടെ പറയുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ഇനിയും പുറത്തുവരേണ്ട വലിയ പഠനങ്ങള്‍ക്കുള്ള ആമുഖമായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുക. 'ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായി ജനങ്ങള്‍ നെഞ്ചേറ്റിയ വാരിയംകുന്നത്തിനെ ഹിന്ദു വിരുദ്ധനും വര്‍ഗ്ഗീയവാദിയും കവലച്ചട്ടമ്പിയുമായി ചിത്രീകരിക്കുന്നവരെ ഷെരീഫ് രേഖകള്‍ വച്ചു ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്നു. സമരക്കാരെ ഒറ്റിയതിന്റെ പേരിലും ബ്രിട്ടീഷ് വിധേയത്വത്തിന്റെ പേരിലും ശിക്ഷിക്കപ്പെട്ടവരില്‍ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ഉണ്ടായിരുന്നു. ബഹുജന പങ്കാളിത്തത്തോടെ നടന്ന ഒരു പ്രക്ഷോഭത്തെ കേവലം 'മാപ്പിള ലഹള'എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന കടുത്ത വഞ്ചനയാണെന്ന് ഗ്രന്ഥകാരന്‍ അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു.


'മലബാറിന്റെ ചെറുത്തുനില്‍പ്പിന് മാപ്പിളമാര്‍ക്കൊപ്പം സാമൂതിരി രാജാവും നിരവധി ഹിന്ദുക്കളും അണിചേര്‍ന്നിട്ടുണ്ട് എന്ന വസ്തുത നിലനില്‍ക്കെ ഈ പ്രതിരോധ സമരങ്ങളെ മതത്തിന്റെ കള്ളിയിലേക്ക് ഒതുക്കാനാണ് ബ്രിട്ടീഷ് ചരിത്ര പണ്ഡിതര്‍ ശ്രമിച്ചത്. എന്നാല്‍ മതപരമായി കണിശമായ ലക്ഷ്യമുള്ള പോര്‍ച്ചുഗീസുകാരെയോ ബ്രിട്ടീഷുകാരെയോ 'ക്രിസ്തീയ മത ഭ്രാന്തര്‍'എന്ന് ആരും വിളിച്ചില്ല. മുസ്‌ലിം പ്രശ്‌നത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാതിരിക്കാന്‍ അക്കാലത്തും പില്‍ക്കാലത്തും ശ്രമങ്ങളുണ്ടായി. മലബാര്‍ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വ്യാഖ്യാനങ്ങളെയും ഗ്രന്ഥകാരന്‍ പ്രതിരോധിക്കുന്നു.


'ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം പോലെ മരണവും അന്തസോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണുകെട്ടി പിറകില്‍ നിന്നു വെടിവച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം. ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം' എന്നു പറഞ്ഞു വീരമൃത്യു വരിച്ച ഹാജിയുടെ സംഭാവനകളെ, ത്യാഗത്തെ, പോരാട്ടങ്ങളെ വിസ്മൃതിയിലേക്കു തള്ളിയിടാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് കനത്ത പ്രഹരമാണ് ഈ കൃതി. 'നാടിനോടുള്ള കൂറ് എന്നെന്നും... സര്‍ക്കാരിനോടുള്ള കൂറ് അതര്‍ഹിക്കുമ്പോള്‍ മാത്രവും' എന്ന മാര്‍ക്ക് ട്വയിന്റെ നിരീക്ഷണം ഇവിടെ ചേര്‍ത്തു വായിക്കാം. കുഞ്ഞഹമ്മദ്ഹാജി പോരാടിയത് നാടിനു വേണ്ടിയായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായി അഞ്ചു വാല്യങ്ങളിലായി പുറത്തിറക്കിയ രക്തസാക്ഷി ഡയരക്ടറിയില്‍ നിന്ന് വാരിയംകുന്നത്തിനെപ്പോലുള്ള ധീരന്മാരെ മായ്ച്ചുകളയാന്‍ മോദി ഭരണകൂടം ശ്രമിക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രതിരോധം സംഭവിക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവത്തില്‍ ഒന്ന് ചരിത്രത്തെ അപനിര്‍മിക്കുകയും നിഷേധിക്കുകയും ചെയ്യുക എന്നതാണല്ലോ. അതിനാല്‍ തലമുറകളെ സത്യത്തെപ്പറ്റി ജാഗ്രതയുമുള്ളവരാക്കാന്‍ ഇത്തരം ചരിത്ര കൃതികള്‍ ഉപകരിക്കും. 'പേന കൈയിലെടുക്കുക എന്നാല്‍, പോരിനിറങ്ങുക എന്നു തന്നെയാണ്' വോള്‍ട്ടയറിന്റെ ഈ വാക്കുകള്‍ അന്വര്‍ഥമാവുകയാണ് ഇവിടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  3 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  3 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  3 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  3 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  3 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  3 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  3 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  3 days ago