അംഗീകരിക്കാനാകില്ല: തോമസ് ഐസക്
കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇത്തരം നടപടികള്‍ തിരുത്തപ്പെടേണ്ടതാണ്.
യൂനിവേഴ്സിറ്റി കോളജ് ഒരു അപവാദം മാത്രമാണ്. ഇതിന്റെ പേരില്‍ എസ്.എഫ്.ഐ മൊത്തം മോശമാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല. കാംപസ് അക്രമങ്ങളില്‍ കൂടുതല്‍ ഇരയായവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാവര്ക്കും ലഭ്യമാക്കും.
പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള പരാതികളും പോരായ്മകളും പരിഹരിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയതിനേക്കാള് പണം കാരുണ്യക്കായി മൂന്ന് വര്‍ഷംകൊണ്ട് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അമൃത് പദ്ധതി സംബന്ധിച്ച ആരോപണങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പദ്ധതി നല്ലനിലയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."