HOME
DETAILS

ഒന്നാം വര്‍ഷം നിരാശാഭരിതം

  
backup
May 26 2017 | 01:05 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%be%e0%b4%ad%e0%b4%b0%e0%b4%bf

വമ്പന്‍ പ്രതീക്ഷകളുമായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തില്‍ നല്‍കിയത് വിവാദങ്ങളും ഭരണ പരാജയങ്ങളുമാണ്. ഏതാനും ചില കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം വിവാദങ്ങള്‍ മാത്രമായിരുന്നു. പ്രതിപക്ഷത്തിന്റെ ഭാഗം ഉശിരോടെ അവതരിപ്പിക്കാന്‍ മുന്നണിയിലെ തന്നെ ഘടകകക്ഷിയായ സി.പി.ഐ തയ്യാറായതിനാല്‍ വ്യവസ്ഥാപിത പ്രതിപക്ഷത്തിന് കാര്യമായ റോളുകളൊന്നും ഉണ്ടായിരുന്നില്ല. പല നിലക്കും കേന്ദ്രസര്‍ക്കാരിനെ അനുസ്മരിപ്പിക്കുന്നതായി കേരളത്തിലെ ഭരണമുന്നണിയും. കേന്ദ്രത്തില്‍ നരേന്ദ്രമോദി യു.പി.എ സര്‍ക്കാരിന്റെ സ്‌പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് അധികാരത്തില്‍ വന്നതെങ്കില്‍ കേരളത്തില്‍ സോളാര്‍ അഴിമതിയെകുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുകയും അഴിമതിക്കാരായ മന്ത്രിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് വാശിപിടിക്കുകയും ചെയ്തതിനാല്‍ ഇടതുപക്ഷത്തിന് കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല. ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന ഒരൊറ്റ മുദ്രാവാക്യത്തില്‍ അവര്‍ കേരളജനതയെ മാസ്മരിക നിദ്രക്ക് വിധേയരാക്കി. എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച ജനത ആദ്യ വര്‍ഷത്തില്‍ തന്നെ വഞ്ചിക്കപ്പെട്ടിരിക്കുന്നു.


കേന്ദ്രത്തില്‍ എല്ലാം പ്രധാനമന്ത്രി മോദി മയമാണെങ്കില്‍ കേരളത്തില്‍ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മയമാണ്. മുഖ്യമന്ത്രിക്കുള്ളത്ര ഉപദേശക ബാഹുല്യം പ്രധാനമന്ത്രിക്ക് ഇല്ല എന്ന ഒരു വ്യത്യാസം മാത്രം. എല്ലാം വണ്‍ മാന്‍ ഷോ ആയതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും പിണറായി വിജയന്‍ എന്ന വ്യക്തിയില്‍ മാത്രം എല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ സി.പി.ഐക്ക് അതിജീവനം വേണമെങ്കില്‍ പ്രതിപക്ഷത്തിന്റെ ഭാഗം ഏറ്റെടുക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.
ദേശീയപാത വികസനകാര്യത്തിലും ഗെയില്‍ പൈപ്പ് ലൈന്‍ കാര്യത്തിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്നതും ആരോഗ്യരംഗത്ത് പ്രതീക്ഷാനിര്‍ഭരമായ ചില അനക്കങ്ങള്‍ ഉണ്ടായതും ആരോഗ്യനയം രൂപീകരിക്കാന്‍ നടപടികളാരംഭിച്ചതും മാത്രമാണ് ഈ സര്‍ക്കാരിന്റെ ബാലന്‍സ് ഷീറ്റില്‍ മിച്ചമുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും നേരെ പീഡനങ്ങളും മര്‍ദനങ്ങളും വര്‍ധിച്ചു. ജനോപകാരപ്രദവും സാമൂഹ്യ സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്യുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. ബന്ധുവിന് നിയമം മറികടന്ന് സര്‍ക്കാര്‍ ലാവണത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊടുക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് മടിയുണ്ടായില്ല. അതേപറ്റി ചോദിച്ചപ്പോള്‍ എന്റെ ബന്ധുക്കള്‍ പലയിടത്തും ഉണ്ടാകുമെന്നായിരുന്നു മറുപടി. ഇന്നലെ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടികയില്‍ കേരളം അടിസ്ഥാന സൗകര്യത്തിന്റെ പാതയിലെന്ന് പറഞ്ഞ് അക്കമിട്ട് നിരത്തിയ പദ്ധതികളില്‍ പലതും യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതോ പൂര്‍ത്തിയാക്കിയതോ ആണ്.


പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐ.എ.എസുകാര്‍ തമ്മിലുള്ള പോരും ഐ.പി.എസുകാരും ഐ.എ.എസുകാരും തമ്മിലുള്ള കൂട്ടത്തല്ലും മറ്റുള്ളവരെ പോലെ മുഖ്യമന്ത്രിയും കാഴ്ചക്കാരനെ പോലെ നോക്കിനിന്നു. അഴിമതിക്കും സദാചാര വിരുദ്ധതയ്ക്കുമെതിരെയെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറി ഏറെ കഴിയും മുമ്പ് അഴിമതിയുടെ പേരിലും സദാചാര വിരുദ്ധതയുടെ പേരിലും രണ്ട് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വന്നു. നാട്ടുഭാഷയുടെ ആനുകൂല്യം നല്‍കി എം.എം മണിയെ പിടിച്ചിരുത്തിയില്ലായിരുന്നെങ്കില്‍ പുറത്തു പോകേണ്ടി വരുന്ന മന്ത്രിമാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാകുമായിരുന്നു. ആ നാണക്കേട് ഓര്‍ത്താണ് എം.എം മണിയെ മുഖ്യമന്ത്രി സഹിച്ചത്. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷകളുടെ ഭാരമാണ് അധികാരമേല്‍ക്കും മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പ്രാപ്തനായ ഒരു ഭരണാധികാരിയല്ല താനെന്ന് ന്യൂനപക്ഷ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.ടി ജലീല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരള ജനതയെ ബോധ്യപ്പെടുത്തി. വടിവൊത്ത വാചകങ്ങളില്‍ വാചകമടിക്കുന്നത് പോലെയല്ല വകുപ്പ് ഭരിക്കുന്നത്. അതിന് കഴിവും പ്രാപ്തിയും വേണം. ന്യൂനപക്ഷ വകുപ്പിന്റെ കീഴില്‍ ഒരു പദ്ധതിയും നടപ്പാക്കാന്‍ ഈ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ വിധവകള്‍ക്കുള്ള വീടുകള്‍ നല്‍കിയില്ല. മദ്‌റസാ അധ്യാപകര്‍ക്കുള്ള പലിശരഹിത വായ്പ നല്‍കിയില്ല, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഒന്നും നടപ്പാക്കിയില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കിയില്ല. കഴിവുകെട്ട ഇത്തരം മന്ത്രിമാരെ മുന്‍നിര്‍ത്തിയാണോ രണ്ടാം വര്‍ഷവും ഭരിക്കാന്‍ ഒരുങ്ങുന്നത്?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  a minute ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  25 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  34 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  39 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago