രാജസ്ഥാന് ഹജ്ജ് കമ്മിറ്റി ചെയര്മാന് കരിപ്പൂര്‍ ഹജ്ജ് ക്യാംപില്‍
കൊണ്ടോട്ടി: രാജസ്ഥാന് ഹജ്ജ് കമ്മിറ്റി ചെയര്മാന് അമീന് പത്താന് കരിപ്പൂര്‍ ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ അദ്ദേഹം നേരിട്ട് അറിഞ്ഞു. ഒരുമയോടെയുള്ള ക്യാംപിന്റെ പ്രവര്‍ത്തനം കേരളീയരുടെ ആത്മീയവും ഭൗതികവുമായ മുന്നേറ്റത്തിന്റെ പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ നന്മക്കു വേണ്ടി ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍ നിന്ന് പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 900 പേര് യാത്ര പുറപ്പെട്ടു. 415 പുരുഷന്മാരും 461 സ്ത്രീകളും ഒരു കുട്ടിയുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്കൊപ്പം മൂന്നാമത്തെ വിമാനത്തില്‍ പുതുച്ചേരിയില്‍ നിന്നുള്ള 10 പുരുഷന്മാരും 14 സ്ത്രീകളും അടക്കം 24 പേരും യാത്രയായി.
ഇതോടെ ഒരാഴ്ചക്കുള്ളില്‍ 23 സര്‍വിസുകളിലായി കരിപ്പൂരില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടവരുടെ എണ്ണം 6,899 ആയി. ഇവരില്‍ 2,482 പുരുഷന്മാരും 4,393 സ്ത്രീകളുമാണുള്ളത്. 12 കുട്ടികളും സംഘത്തിലുണ്ട്. 14 സര്‍വിസുകളാണ് ഇനി അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."