അതിവേഗ റെയില്‍പ്പാത കാസര്‍കോടു വരെ നീട്ടണമന്ന് നഗരസഭാ യോഗം
കാസര്‍കോട്: കാസര്‍കോട് ജില്ലയോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.എം മുനീറാണ് പ്രമേയം അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃകാ സ്റ്റേഷനായി പ്രഖ്യാപിച്ച റെയില്‍വേ സ്റ്റേഷനില്‍ പരാതികളും പരിമിതികളും ഇന്നും തുടരുകയാണെന്നും റെയില്‍വേ യാത്രയുടെ കാര്യത്തില്‍ ഏറെ ദുരിതം പേറുന്നവരാണ് കാസര്കോട്ടുകാരെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോടിനെ ഉള്‍പ്പെടുത്തി അതിവേഗ പാത മംഗലാപുരം വരെ നീട്ടുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും റെയില്‍വേ അധികൃതരോടും നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രമേയത്തെ കൗണ്‍സലര്‍ ഹമീദ് ബെദിര പിന്താങ്ങി. ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.
നഗരത്തില്‍ ഉചിതമായ സ്ഥലത്ത് പേ പാര്‍ക്കിങ് പദ്ധതി തുടങ്ങുവാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണണമെങ്കില്‍ പേ പാര്‍ക്കിങ് പോലുള്ള പദ്ധതികള്‍ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണു കൗണ്‍സില്‍ യോഗം പേ പാര്‍ക്കിങ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."