ഇന്ധനവിലക്കയറ്റം: ഉത്തരവാദി എണ്ണക്കമ്പനികളല്ല കേന്ദ്ര സര്‍ക്കാര്‍- തോമസ് ഐസക്ക്
തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തിന്റെ ഉത്തരവാദി കേന്ദ്ര സര്‍ക്കാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എണ്ണക്കമ്പനികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി കേന്ദ്രം നികുതി കുറച്ചാലും വാറ്റ് നികുതിയില്‍ മാറ്റം വരുത്തില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിച്ചിരുന്നു.
പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 87 രൂപ 12 പൈസയും ഡീസലിന് 80 രൂപ 36 പൈസയുമായി വില. കൊച്ചിയില്‍ പെട്രോളിന് 85 രൂപ 61 പൈസയും ഡീസലിന് 78 രൂപ 82 പൈസയുമാണ്. കോഴിക്കോട് 86 രൂപ മൂന്ന് പൈസയാണ് പെട്രോളിന് ഡീസലിന് 79 രൂപ 37 പൈസയുമായി.
കൂടാതെ പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."