സാമൂഹിക പ്രവര്‍ത്തനം വിശ്വാസികളുടെ മുഖമുദ്രയാകണം: സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
കോഴിക്കോട്: സമര്‍പ്പിത ജീവിതത്തിലൂടെ സാമൂഹിക സേവനരംഗത്തു സജീവമാകാനും സാത്വിക ജീവിതത്തിലൂടെ സമൂഹത്തിന് നമ്മകളുടെ സന്ദേശം കൈമാറാനും ആമില സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആഹ്വാനം ചെയ്തു. നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ എല്ലാതലങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നതിനു പ്രവാചകന്മാരടക്കമുള്ള മുന്‍ഗാമികളുടെ ജീവിതം വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ആമില ഓറിയന്റേഷന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷനായി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മൊയ്തീന്‍കുട്ടി ഫൈസി മലപ്പുറം, മഹ്മൂദ് സഅദി സംസാരിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പദ്ധതി അവതരിപ്പിച്ചു. സലീം എടക്കര സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."