HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മാര്ട്ടിന് ആന്റണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി
backup
May 26 2017 | 02:05 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ചാലക്കുടി കൊരട്ടി സ്വദേശി മാര്ട്ടിന് ആന്റണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.
നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്ട്ടിന് കുറ്റകൃത്യത്തില്‍ തുടക്കം മുതല്‍ പങ്കാളിയാണെന്നും ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനിടയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു.
ഇതു കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരി 18 നാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ മാര്ട്ടിന് നേരത്തെ നല്കിയ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."