കര്‍ണാടകയില്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍: കോണ്‍ഗ്രസില്‍ ഭീഷണിയുണ്ടെന്ന് വിമത എം.എല്‍.എമാര്‍, വിശ്വാസ വോട്ടെടുപ്പുണ്ടായേക്കും
ബംഗളൂരു/മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ലാതെ തുടരുന്നു. രണ്ടിലൊന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇരുപാളയങ്ങളിലെയും നീക്കങ്ങളില്‍ അവ്യക്തത തുടരുകയാണ്.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 14 എം.എല്‍.എമാര്‍ ഇപ്പോഴും മുംബൈയിലെ ഹോട്ടലിലാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.
തങ്ങള്‍ക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായോ ഗുലാം നബി ആസാദുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായോ സംസാരിക്കേണ്ടതില്ലെന്നും അവരെ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് തടയണമെന്നും മുംബൈ പൊലിസിനു നല്‍കിയ പരാതിയില്‍ എം.എല്‍.എമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ബി.ജെ.പി എം.എല്‍.എമാര്‍ വിധാന്‍ സൗധയില്‍ എത്തിയത് ബസിലാണ്. ഇന്നു തന്നെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
Bengaluru: BJP MLAs leave from Ramada hotel for #Karnataka Assembly. BJP had demanded CM HD Kumaraswamy to prove majority of Congress-JD(S) Government in the assembly today pic.twitter.com/AiIO74cP74
— ANI (@ANI) July 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."