കര്‍ഷക മാര്‍ച്ച് ഷാജഹാന്‍പൂരില്‍ പൊലിസ് തടഞ്ഞു
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ജെയ്പൂര്‍- ഡല്‍ഹി ഹൈവേയില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് കര്‍ഷകര്‍ റോഡില്കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന് കോണ്‍ക്രീറ്റ് ബീമുകളും തയാറാക്കിയിട്ടുണ്ട്. എസ്.ഡിഎം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കര്‍ഷക മാര്‍ച്ച് തടയാന്‍ പൊലിസിനൊപ്പം സൈന്യത്തെയും വ്യന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി.
രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറുകണക്കിന് കര്‍ഷകര്‍ രാജസ്ഥാന് ഹരിയാന അതിര്‍ത്തിയായ ഷജഹാന്പൂരിലേത്തെയിരുന്നു. ഇവിടെ പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന് കോണ്‍ക്രീറ്റ് ബീമുകളും തയാറാക്കിയിട്ടുണ്ട്. എസ്.ഡി.എം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിന്‍ഗുവില്‍ രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും പുറപ്പെട്ടിട്ടുണ്ട്.
കര്‍ഷകര്‍ നാളെ പട്ടിണി സമരമം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."