HOME
DETAILS

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

  
November 23, 2024 | 4:33 AM

Hajj More Pilgrims in Malappuram

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ  ഹജ്ജ് തീർഥാടനത്തിന്   അവസരം ലഭിച്ചവരിൽ കൂടുതൽ പേരും മലപ്പുറം ജില്ലയിൽ നിന്ന്. മലപ്പുറത്ത് നിന്ന് മാത്രം ഇത്തവണ 4785 പേർക്കാണ് അവസരം ലഭിച്ചത്. 20,636 അപേക്ഷകളാണ് സംസ്ഥാനതലത്തിൽ ലഭിച്ചത്. ഇതിൽ 14,590 പേർക്കാണ് അവസരം.  ബാക്കി 6046 പേർ വെയ്റ്റിങ് ലിസ്റ്റിലാണ്. 

സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ വച്ച്  കൂടുതൽ തീർഥാടകർ കരിപ്പൂരിൽ നിന്നാണ് യാത്രതിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് 5578 പേരും  കൊച്ചി വഴി 5181പേരും  കണ്ണൂരിൽ  3809 തീർഥാടകരുമാണ് പുറപ്പെടുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം:  കോഴിക്കോട് 2412, കണ്ണൂർ 1714, എറണാകുളം 1252, ആലപ്പുഴ295,  ഇടുക്കി 135, കാസർകോട് 1077, കൊല്ലം 435, കോട്ടയം 196, പാലക്കാട് 846, പത്തനംതിട്ട 78, തിരുവനന്തപുരം469, തൃശൂർ 665, വയനാട് 231.

 

പരിശീലന ക്ലാസുകൾ നാളെ മുതൽ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടനം നടത്തുന്നവർക്കായുള്ള  ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക്  ഞായറാഴ്ച  തുടക്കമാകും.  മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്  24 മുതൽ ഡിസംബർ 15 വരെയാണ്. 

ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന് താനൂരിൽ വച്ച് നിർവഹിക്കും.  ജില്ലാ ട്രെയിനിങ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ്, ഫാക്കൽട്ടി മെംബർമാരായ കെ.ടി അമാനുല്ല, ഷാജഹാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 500ഓളം തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർ പരിശീലന ക്ലാസിൽ സംബന്ധിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി  14 ജില്ലകളിലും ക്ലാസുകൾ നടക്കും.

60ഓളം ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തീർഥാടകർ  ഹജ്ജ് കമ്മിറ്റിയുടെ പരിശീലന ക്ലാസുകളിൽ സംബന്ധിക്കൽ നിർബന്ധമാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അവരുടെ ട്രെയിനിങ് കാർഡിൽ രേഖപ്പെടുത്തുന്നതായിരിക്കും. ക്ലാസുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനർമാർ എല്ലാ ഹാജിമാരെയും നേരിൽ അറിയിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി വരുന്നു; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹ്നാന് മുൻതൂക്കം

Kerala
  •  11 days ago
No Image

മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

Kerala
  •  11 days ago
No Image

കണ്ണൂരില്‍ മരക്കൊമ്പ് വെട്ടുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  11 days ago
No Image

എക്‌സൈസ് തലപ്പത്ത് ആളില്ല; ചുമതല ഭരണ വിഭാഗം അഡി.കമ്മിഷണർക്ക് തന്നെ

Kerala
  •  11 days ago
No Image

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല: മന്ത്രി മുരളീധരൻ

Kerala
  •  11 days ago
No Image

വാ​ഗ്ദാനങ്ങൾ പാലിച്ച് വിജയ്; കർഷകർക്കും, സിനിമാ മേഖലയ്ക്കും ആശ്വാസം 

National
  •  11 days ago
No Image

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകും

Kerala
  •  11 days ago
No Image

പ്ലസ്‌വൺ ഏകജാലകം: ആദ്യ അലോട്ട്‌മെന്റിൽ തന്നെ അഡിഷനൽ ബാച്ചുകളും 

Kerala
  •  11 days ago
No Image

അട്ടപ്പാടി ആൾക്കൂട്ടക്കൊല: വിജയം കണ്ടത് മധുവിൻ്റെ മാതാവും സഹോദരിയും നടത്തിയ നിയമപോരാട്ടം

Kerala
  •  11 days ago
No Image

മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് 

Kerala
  •  11 days ago