HOME
DETAILS
MAL
പാലക്കാട് സ്വദേശിയെ സഊദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
backup
October 01 2018 | 16:10 PM
റിയാദ്: പാലക്കാട് സ്വദേശിയെ സഊദിയെ അസീറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോങ്ങാട് കരിമ്പനക്കൽ സുലൈമാനെ (48) യാണ് അബഹയിൽ നിന്ന് 90 കിലോമീറ്റർ അകലെ തരീബിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ഡ്രൈവർ ജോലി ചെയ്‌തു വരികയായിരുന്നു. പുലർച്ചെ ജോലിക്കിറങ്ങേണ്ട സമയം കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷവും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്തെത്തി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പുറത്തേക്കുള്ള വാതിലുകൾ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ട് വർഷമായി സുലൈമാൻ നാട്ടിൽ പോയിട്ടില്ല. സംഭവത്തിന്റെ തലേ ദിവസം രാത്രിയിൽ നാട്ടിലുള്ള മകനുമായി സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചും മറ്റും ഫോണിൽ സംസാരിച്ചിരുന്നതായി വിവരമുണ്ട്. ഫെബ്രുവരിയിൽ മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങളോടെ പോകണമെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. കരിമ്പനക്കൽ ഖാലിദ് ആണ് പിതാവ്. സുലൈഖയാണ് ഭാര്യ, സുൽഫത്ത്, സുഹൈൽ ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. ഉമ്മയും ഭാര്യയും കഴിഞ്ഞ വർഷം ഉംറ നിർവഹിച്ചു മടങ്ങിയിരുന്നു. മദ്ദ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ തരീബ് മലയാളി സമാജം പ്രവർത്തകരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."