സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 29ന് കോഴിക്കോട്ട്
തിരുവനന്തപുരം: സംസ്ഥാനം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം 29ന് കോഴിക്കോട്ട് നടക്കും.
വൈകിട്ട് 3.30ന് മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിപിണറായി വിജയന് പ്രഖ്യാപനം നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും വൈദ്യുതിയെത്തിച്ച് കേരളം ചരിത്ര നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കാനായതായും മന്ത്രി പറഞ്ഞു.
പ്രഖ്യാപനച്ചടങ്ങില്‍ മന്ത്രിഎം.എം മണി അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ.കെ ബാലന്, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്, ടി.പി രാമകൃഷ്ണന്, കടകംപള്ളി സുരേന്ദ്രന്, കെ.ടി ജലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."